കോ​വി​ഡ്; കേ​ന്ദ്ര സം​ഘം ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
Saturday, July 31, 2021 11:04 PM IST
കൊല്ലം: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ല്‍ മൈ​ക്രോ ക​ണ്ട​യി​ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം, ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള രോ​ഗി​ക​ള്‍ മാ​ന​ദ​ണ്ഡ ലം​ഘ​നം ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം, ആ​ര്‍ടി​പിസിആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ വ്യാ​പ​ക​മാ​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​ഘം ന​ല്‍​കി. നാ​ഷ​ണ​ല്‍ സെ​ന്‍റര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ളി​ലെ ഡോ. ​സു​ജീ​ത് സിം​ഗ്, ഡോ. ​എ​സ്.​കെ.​ജ​യി​ന്‍, ഡോ.​പ്ര​ണ​യ് വ​ര്‍​മ, ഡോ. ​രു​ചി ജ​യി​ന്‍, ഡി​സ്ട്രി​ക്ട് ഹെ​ല്‍​ത്ത് സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി​നോ​യ് എ​സ്. ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥി​തി​ഗ​തി വി​ല​യി​രു​ത്തി​യ​ത്. എഡിഎം എ​ന്‍. സാ​ജി​താ ബീ​ഗം അ​ധ്യ​ക്ഷ​യാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​സി​സ്റ്റ​ന്‍റ് ക​ളക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍ വി​ശ​ദീ​ക​രി​ച്ചു.
ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി കേ​ന്ദ്ര സം​ഘം പ​രി​ശോ​ധി​ച്ചു. ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍, പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍, മ​ര​ണ​നി​ര​ക്ക് എ​ന്നി​വ​യു​ടെ സ്ഥി​തിവി​വ​ര​ക്ക​ണ​ക്കു​ക​ളും ച​ര്‍​ച്ച ചെ​യ്തു.
വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ ഐ​സിയു, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍, യുകെ- ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തി​ന്‍റെ സാ​ന്നി​ധ്യം, തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ രോ​ഗ​പ​വ്യാ​പ​നം, അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​വ​ലോ​ക​ന​വും ന​ട​ത്തി.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.​ശ്രീ​ല​ത, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.​സ​ന്ധ്യ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ജെ. മ​ണി​ക​ണ്ഠ​ന്‍, ആ​ര്‍സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​അ​നു, എ​ന്‍എ​ച്ച്എം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ഹ​രി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.