ഖാ​ദി ഓ​ണം മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി
Saturday, July 31, 2021 11:04 PM IST
കൊല്ലം: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ ഓ​ണം മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​നം മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നി​ര്‍​വ​ഹി​ച്ചു. ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍ 30 ശ​ത​മാ​നം റി​ബേ​റ്റി​ലും കോ​വി​ഡ് ആ​ശ്വാ​സ ഓ​ണ​ക്കി​റ്റ് 40 ശ​ത​മാ​നം വി​ല​ക്കു​റ​വി​ലും ല​ഭി​ക്കും. പ​യ്യ​ന്നൂ​ര്‍ പ​ട്ട്, പ്രി​ന്റ​ഡ് സി​ല്‍​ക്ക്, കാ​ന്താ സി​ല്‍​ക്ക്, കോ​ട്ട​ണ്‍, ജൂ​ട്ട് തു​ട​ങ്ങി വി​വി​ധ ഇ​നം സാ​രി​ക​ളും ഖാ​ദി മാ​സ്‌​കും മ​റ്റു വ​സ്ത്ര​ങ്ങ​ളും കൊ​ല്ലം ക​ര്‍​ബ​ല, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​പ​ണ​ന ശാ​ല​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന വി​ല്പ​ന​ശാ​ല​യി​ലും ല​ഭി​ക്കും. മ​ര​ച​ക്കി​ലാ​ട്ടി​യ ന​ല്ലെ​ണ്ണ, തേ​ന്‍, സോ​പ്പ് തു​ട​ങ്ങി​യ ഖാ​ദി ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും മേ​ള​യി​ല്‍ ഉ​ണ്ട്. സ​ര്‍​ക്കാ​ര്‍, അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍, ബാ​ങ്ക് മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യം ല​ഭി​ക്കും.