മ​ന്ത്രി ശി​വ​കു​ട്ടി​യു​ടെ രാ​ജി : പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Saturday, July 31, 2021 12:23 AM IST
പ​ര​വൂ​ർ: നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ സു​പ്രീം കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി ശി​വ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൂ​ത​ക്കു​ളം സൗ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ പൂ​ത​ക്കു​ളം ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി .പ്ര​തി​ഷേ​ധ സം​ഗ​മം കെപിഎ​സ്ടിഎ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ​ര​വൂ​ർ സ​ജീ​ബ് ഉ​ത്ഘാ​ട​നം ചെ​യ്തു .മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ .കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം മ​നീ​ഷ് ,നൗ​ഷാ​ദ് ,രാ​ജു പു​ന​ർ​ജ​നി ,വി​ജ​യ​ൻ ,സ​ന്ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു