റോട്ടറിക്ലബിന്‍റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യപ്രവർത്തനം നടത്തും
Saturday, July 31, 2021 12:23 AM IST
പു​ന​ലൂ​ർ: റോ​ട്ടി ക്ല​ബ്ബ് ഓ​ഫ് പു​ന​ലൂ​ർ മി​ഡ് ടൗ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട​ക്കം ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​സി​ഡന്‍റ് എം.​വി. ക​ന​ക​രാ​ജ്, അ​ഡ്വ. പി.​ആ​ർ .ര​വി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
കു​ട്ടി​ക​ളു​ടെ അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യ​സം, ഓ​ൺ ലൈ​ൻ പ​ഠ​ന ക്ലാ​സി​ന് സൗ​ജ​ന്യ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ്ജ​നം ,സ്കൂ​ൾ വ​ള​പ്പി​ലും, മ​റ്റും വൃ​ക്ഷ തൈ ​ന​ടി​ൽ ,തൊ​ഴി​ല​ധി​ഷ്ടി​ത വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക വി​ക​സ​നം, എ​ൻ്റെ ഗ്രാ​മം പ​ദ്ധ​തി, ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശാ വ​ർ​ക്ക​റ​ന്മാ​രെ ആ​ദ​രി​ക്ക​ൽ,കൊ​വി​ഡ് വ്യാ​പ​ന​ളെ തു​ട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്ക​ൽ തു​ട​ങ്ങി​യ ക​ർ​മ്മ പ​ദ്ധ​തി​ക​ളാ​ണ് വ​രു​ന്ന ഒ​രു വ​ർ​ഷം ആ​വി​ഷ്ക്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന പ്രോ​ജ​ക്റ്റു​ക​ൾ എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക്ല​ബ്ബ് സെ​ക്ര​ട്ട​റി റോ​ട്ടോ​റി​യ​ൻ എ​സ്. അ​നൂ​പ്, ട്ര​ഷ​റ​ർ കെ.​മു​ര​ളീ​കൃ​ഷ്ണ​ൻ, ഡോ.​പി.​എ.​മാ​ത്യൂ തു​ട​ങ്ങി​യ​വ​ർ സംബന്ധിച്ചു.