അ​സം സ്വ​ദേ​ശി യു​വ​തി​യെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
Saturday, July 31, 2021 12:19 AM IST
കു​ള​ത്തൂ​പ്പു​ഴ: സ്വ​കാ​ര്യ സ്കൂ​ള്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്ന അ​സം സ്വ​ദേ​ശി യു​വ​തി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി സ​ഫ്ദ​ര്‍ മ​ന്‍​സി​ലി​ല്‍ സ​ഫ്ദ​ര്‍​ഹ​ഷ്മി (24) യാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​കാ​ര്യ സ്കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ ജിം​നേ​ഷ്യ​ത്തി​ലെ​ത്തി​യി​രു​ന്ന യു​വാ​വു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി താ​മ​സ സ്ഥ​ല​ത്തും സ​മീ​പ​ത്തെ വ​ന​ത്തി​ലു​മെ​ത്തി​ച്ചു പ​ല ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യും ശേ​ഷം വാ​ഗ്ദാ​ന​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റു​ക​യും ത​ന്നെ ക​ബ​ളി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് യു​വ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.