അ​ന​ധി​കൃ​ത മ​ണ്ണ് എ​ടു​ക്ക​ല്‍ ത​ട​യാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം
Saturday, July 31, 2021 12:19 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ അ​ന​ധി​കൃ​ത​മാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് ഇ​ടി​ച്ച് ക​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷി​ക്കാ​ന്‍ എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ മ​ണ്ണ് മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം. അ​ഞ്ച​ല്‍ പു​ത്ത​യ​ത്ത് വ​ച്ചാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ര​ണ്ടു​പേ​രെ ​പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജെസിബി ഉ​ട​മ​യാ​യ ക​രു​കോ​ൺ തോ​ട്ടി​ൻ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ അ​ജ്മ​ൽ​ഖാ​ൻ, പ​ത്ത​ടി അ​സ്‌​ലം മ​ൺ​സി​ലി​ൽ അ​സ്‌​ലം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ഞ്ച​ല്‍ എ​സ്ഐ ജോ​ൺ​സ​ൺ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ഖി​ൽ, ബി​ജു എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി മ​ണ്ണെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.
തു​ട​ര്‍​ന്ന് വാ​ഹ​നം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.