കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​താ​യി പ​രാ​തി
Thursday, July 29, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര : ടൗ​ൺ പ​രി​ധി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം അം​ഗീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​ൾപ്പെടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ൾ​ങ്ങ​ക്കെ​തി​രെ വ്യാ​പ​ക​മാ​യി പോ​ലീ​സ് പെ​റ്റി​കേ​സ് ചു​മ​ത്തു​ന്ന​താ​യി പ​രാ​തി.
ക​ട​ക​ൾ​ക​ളി​ൽ ചെ​ന്ന് അ​സ​ഭ്യം പ​റ​യു​ക​യും ക​ട അ​ട​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഒ​രു വ്യ​ക്ത​ത​യും ഇ​ല്ലാ​ത്ത അ​റി​യി​പ്പാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​ത് മൂ​ലം വ്യാ​പാ​രി​ക​ൾ ആ​ശ​ങ്ക​യി​ലു​മാ​ണ്. കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി ഒ​രു​വ​ർ​ഷ ത്തി​ലേ​റെ ക​ട​യ​ട​ച്ചി​ടീ​ലും നി​യ​ന്ത്ര​ണ​ങ്ങ​ളും മൂ​ലം വ്യാ​പാ​ര​മേ​ഖ​ലെ​യാ​കെ ത​ക​ർ​ന്നി​രി​ക്കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പോ​ലീ​സി​ന് മു​ക​ളി​ൽ അ​തി സ​മ്മ​ർ​ദം ചെ​ലു​ത്തി​യു​ള്ള പെ​നാ​ലി​റ്റി പി​രി​വ്.
വ്യാ​പാ​ര​വ​ശ്യ​ത്തി​നെ​ടു​ത്ത ബാ​ങ്ക് വാ​യ്പ​യ്ക്ക് മൊ​റൊ​ട്ടോ​റി​യം പോ​ലും പ്ര​ഖ്യാ​പി​ക്കാ​ൻ മ​ടി കാ​ണി​ക്കു​ന്ന സ​ർ​ക്കാ​ർ ക​ട​യ​ട​ച്ചി​ടാ​നും വ​ൻ​തു​ക പി​ഴ​യീ​ടാ​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഭൂ​രി​ഭാ​ഗം വ്യാ​പാ​രി​ക​ളും പ​രാ​തി​യു​മാ​യി എ​ത്തി​യ​തോ​ടെ കൊ​ട്ടാ​ര​ക്ക​ര വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് മേ​ല​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു .
ഇ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ഹാ​ജി എം ​ഷാ​ഹു​ദീ​ൻ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ണന്‍റ് സിഎ​സ് മോ​ഹ​ൻ​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കു​ട്ടി, അ​ല​ക്സാ​ണ്ട​ർ, റ​ജി നി​സാ, ബാ​ബു​രാ​ജ്, ഗോ​പാ​ല​കൃ​ഷ്‍​ണ​ൻ ദു​ർ​ഗ, ഷാ​ജ​ഹാ​ൻ നൗ​ഷാ​ദ്, ടി ​എം അ​ല​ക്സാ​ണ്ട​ർ, പാ​പ്പ​ച്ച​ൻ, ഷി​ബി ജോ​ർ​ജ്, അ​ല​ക്സാ​ണ്ട​ർ ജ​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം:
ര​ണ്ടു പേ​ർ പി​ടി​യി​ൽ
ഇ​ര​വി​പു​രം: സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​ക​ളി​ലെ​ത്തി മൊ​ബൈ​ൽ മോ​ഷ്ടി​ച്ച് ബൈ​ക്കി​ൽ ക​ട​ന്നു ക​ള​യു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു പേ​രെ ഇ​ര​വി​പു​രം പോലീ​സ് പി​ടി​കൂ​ടി.
മ​ങ്ങാ​ട് ചാ​ത്തി നാം​കു​ളം ഇ​ൻ​ഡ്യ​ൻ ന​ഗ​ർ 254 അ​ശ്വ​തി ഭ​വ​നി​ൽ അ​ന​ന്തു (21), കി​ളി​കൊ​ല്ലൂ​ർ വി​ല്ലേ​ജി​ൽ കാ​ലാ​യി​ൽ ചേ​രി​യി​ൽ വേ​ണാ​ട് ന​ഗ​ർ 71 ആ​മി​നാ​സ് വീ​ട്ടി​ൽ ത​ൻ​സീ​ൽ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.