പ്രതിസന്ധികളെ അതിജീവിച്ച് മൂ​ന്ന് മി​ടു​ക്ക​ർ മ​ല​യോ​ര​ നാ​ട്ടി​ലെ​ത്തി​ച്ച​ത് മി​ക​വാ​ർ​ന്ന വി​ജ​യം
Wednesday, July 28, 2021 11:03 PM IST
പ​ത്ത​നാ​പു​രം: ​പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ പ​ഠ​ന​കാ​ല​വും പ​രീ​ക്ഷ​യെ​യും അ​തി​ജീ​വി​ച്ച് മൂ​ന്ന് മി​ടു​ക്ക​ർ മ​ല​യോ​ര​നാ​ട്ടി​ലെ​ത്തി​ച്ച​ത് മി​ക​വാ​ർ​ന്ന വി​ജ​യം.​ പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ മൂ​ന്ന് കു​ട്ടി​ക​ളാ​ണ് 1200ൽ 1200 ​മാ​ർ​ക്കും നേ​ടി​യ മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.​
കൂ​ട​ൽ കൊ​ച്ചു​ക​ളീ​ക്ക​ൽ വീ​ട്ടി​ൽ സ​ജി വ​ർ​ഗീ​സ് റെ​യ്ച്ച​ൽ സാ​മു​വേ​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ്നേ​ഹ കെ ​സ​ജി, ആ​വ​ണീ​ശ്വ​രം സ്മി​താ ഭ​വ​നി​ൽ സ്മി​താ​മോ​ളു​ടെ മ​ക​ൾ സ്മൃ​തി എ​സ് നാ​യ​ർ, കു​ന്നി​ക്കോ​ട് വെ​ള്ളാ​ണി പാ​റ​യ്ക്ക​വി​ള വീ​ട്ടി​ൽ ബേ​ബി സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രോ​ഹി​ത് ബേ​ബി എ​ന്നി​വ​രാ​ണ് ഗ്രേ​സ് മാ​ർ​ക്കി​ന്‍റെ പി​ൻ​ബ​ല​മി​ല്ലാ​തെ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത്.​
മു​ൻ കാ​ല​ങ്ങ​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി ക്ലാ​സ് മു​റി​ക​ൾ​ക്കു​മ​പ്പു​റം പ​ഠ​നം ടെ​ലി​വി​ഷ​ന്‍റേ​യും മൊ​ബൈ​ൽ സ്ക്രീ​നി​ന്‍റേ​യും ച​തു​ര​ങ്ങ​ളി​ൽ മാ​ത്ര​മൊ​തു​ങ്ങി​യ​പ്പോ​ഴും ആ​ശ​ങ്ക​യു​ണ്ടാ​കാ​തെ അ​ധ്യാ​പ​ക​രും ചേ​ർ​ത്തു​നി​ർ​ത്തു​ക​യും, സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ഏ​ത് സ​മ​യ​വും കൂ​ടെ​യു​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് ഈ ​മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യ​തെ​ന്ന് മൂ​വ​രും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു.​ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റിന്‍റെ പി​ന്തു​ണ​യും , ര​ക്ഷി​താ​ക്ക​ൾ ത​ങ്ങ​ളി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​യ ചാ​രി​താ​ർ​ഥ്യവും ഇ​വ​ർ മ​റ​ച്ചു​വ​ച്ചി​ല്ല.​
വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ക്ലാ​സി​ന് പു​റ​മേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ കൃ​ത്യ​മാ​യി കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും, നി​ർ​ദേ​ശ​ങ്ങ​ളും ന​ല്കി​യ​തും സ​ഹാ​യ​ക​മാ​യെ​ന്ന​തും ഇ​വ​ർ വി​സ്മ​രി​ക്കു​ന്നി​ല്ല.​ എം ബി ​ബി എ​സ് നേ​ടു​ക​യെ​ന്ന​താ​ണ് രോ​ഹി​ത്തി​ന്‍റെ ല​ക്ഷ്യം.​ സി​വി​ൽ സ​ർ​വീ​സ് സ്വ​പ്നം കാ​ണു​ന്ന സ്നേ​ഹ​യ്ക്കും ചാ​ർ​ട്ടേ​ഡ് അ​ക്കൗണ്ടന്‍റ് ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം പു​ല​ർ​ത്തു​ന്ന സ്മൃ​തി​യും ത​ങ്ങ​ളു​ടെ ആ​ദ്യ​ ച​വി​ട്ടു​ പ​ടി​യാ​യി ഈ ​വി​ജ​യ​ത്തെ കാ​ണു​ന്നു.​ മി​ക​വാ​ർ​ന്ന വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബ​ഞ്ച​മി​ൻ മാ​ത്ത​ൻ, പ്രി​ൻ​സി​പ്പ​ൾ പി ​പി ജോ​ൺ​സ​ൺ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് തു​ള​സി, സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഏ ​ബി അ​ൻ​സാ​ർ, സു​ന​റ്റ് കെ ​വൈ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഫാ​റൂ​ഖ് മു​ഹ​മ്മ​ദ്, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു.