വെ​ളി​ന​ല്ലൂ​രി​ല്‍ കോ​വി​ഡാ​ന​ന്ത​ര ക്ലി​നി​ക്കു​ക​ള്‍ തുടങ്ങി
Tuesday, July 27, 2021 1:02 AM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ളി​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഹോ​മി​യോ, ആ​യു​ര്‍​വേ​ദ കോ​വി​ഡാ​ന​ന്ത​ര ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​വി​ള ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യി​ലാ​ണ് ഹോ​മി​യോ ക്ലി​നി​ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
വെ​ളി​ന​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യി​ലാ​ണ് കോ​വി​ഡാ​ന​ന്ത​ര ആ​യു​ര്‍​വേ​ദ ചി​കി​ത്സ ആ​രം​ഭി​ച്ച​ത്. എ​ല്ലാ ദി​വ​സ​വും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.