ക​രു​വ​ന്നൂ​ർ ബാ​ങ്ക് കൊ​ള്ള​യി​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്കും മു​ൻ മ​ന്ത്രി​ക്കും മു​ഖ്യ​പ​ങ്കെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
Sunday, July 25, 2021 10:30 PM IST
കൊട്ടാരക്കര: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന വ​ൻ സാ​മ്പ​ത്തി​ക ക​വ​ർ​ച്ച​യു​ടെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ​മാ​ർ സി​പി​എം സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യും മു​ൻ സ​ഹ​ക​ര​ണ വ​കു​പ്പു മ​ന്ത്രി​യു​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ക​ള്ള​പ്പ​ണം കാ​ല​ങ്ങ​ളാ​യി സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വി​നി​യോ​ഗി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ക​ള്ള​പ്പ​ണ​വും ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മോ​ഷ്ടി​ക്കു​ന്ന പ​ണ​വു​മാ​ണ് സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​രു​വ​ന്നൂ​ർ ബാ​ങ്കി​ലെ ക​വ​ർ​ച്ചാ പ​ണ​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്ക് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ മ​ൽ​സ​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലാ​ണ് ചി​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. പ​ണാ​പ​ഹ​ര​ണ​ത്തെ​ക്കു​റി​ച്ച് വ​ള​രെ നേ​ര​ത്തേ പ​രാ​തി​ക​ളു​ണ്ടാ​യെ​ങ്കി​ലും അ​ത് മൂ​ടി​വെ​ച്ച​ത് മു​ൻ സ​ഹ​ക​ര​ണ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

ക​രു​വ​ന്നൂ​രി​ൽ ബി​ജെ​പി സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ക്ര​മ​ക്കേ​ടു ന​ട​ന്നി​ട്ടു​ള്ള 106 സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ബി​ജെ​പി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം രേ​ഖ​ക​ളും മ​റ്റു വി​വ​ര​ങ്ങ​ളും കേ​ന്ദ്ര സ​ഹ​ക​ര​ണ വ​കു​പ്പു മ​ന്ത്രി​ക്ക് കൈ​മാ​റും. ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ടും. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്താ​കെ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള വ​യോ​ധി​ക​ർ​ക്കു പോ​ലും വാ​ക്സി​ൻ ന​ൽ​കാ​തെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​റി​ച്ചു​ന​ൽ​കി വ​രു​ന്നു. പ​ത്ത് ല​ക്ഷം ഡോ​സ് വാ​ക്സി​ൻ കേ​ര​ളം ഉ​പ​യോ​ഗി​ച്ചി​ല്ല എ​ന്ന കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ പോ​ലും സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പു മ​ന്ത്രി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. വാ​ക്സി​നേ​ഷ​ൻ സു​താ​ര്യ​മ​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ് അ​പ്ര​സ​ക്ത​മാ​ണെ​ന്നും അ​തു​മാ​യി ബി​ജെ​പി​യെ കൂ​ട്ടി​ക്കെ​ട്ടാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പോ​ലീ​സും ചി​ല മാ​ധ്യ​മ​ങ്ങ​ളും ചേ​ർ​ന്ന് ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണ്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കൊ​ട​ക​ര​യി​ലേ​ത് വെ​റും ക​വ​ർ​ച്ചാ കേ​സ് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​കു​ന്ന​തെ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലെ മ​രം മു​റി വി​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് സു​രേ​ന്ദ്ര​ൻ മ​റു​പ​ടി ന​ൽ​കി. ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ട്ട്‌ കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചെ​യ​ർ​മാ​നെ അ​റ​സ്റ്റു ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ ബി​ജെ​പി സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി​യ അ​ദ്ദേ​ഹം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മാ​ൻ കി ​ബാ​ത്ത് പ​രി​പാ​ടി ടി​വി​യി​ൽ ക​ണ്ട ശേ​ഷ​മാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ച്ച​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​യ​ക്ക​ൽ സോ​മ​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ മ​റ്റു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.