ക​ണ്ട​ലു​ക​ളെ സം​ര​ക്ഷി​ക്കാ​നും സ്നേ​ഹി​ക്കാ​നും ഇ​ങ്ങ​നെ​യും ഒ​രാ​ൾ
Sunday, July 25, 2021 10:30 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​ണ്ട​ലു​ക​ളെ സ്നേ​ഹി​ച്ച് ഇ​ങ്ങ​നെ ഒ​രാ​ൾ. പ​രി​സ്ഥി​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലും ക​ണ്ട​ൽ ചെ​ടി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. ഈ ​തി​രി​ച്ച​റി​വി​ലാ​ണ് കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും അ​തി​ന്‍റെ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത് മി​ഷ​യും ക​ണ്ട​ൽ വ​ന​വ​ൽ​ക്ക​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ന​മു​ക്കു​വേ​ണ്ടി മ​ണ്ണി​നു​വേ​ണ്ടി കാ​മ്പ​യി​നി​ലൂ​ടെ പ​ത്ത് വ​ർ​ഷ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ക​ണ്ട​ൽ വ​ന​വ​ൽ​ക്ക​ര​ണം. ഒ​പ്പം ന​ട​ത്തു​ന്ന ക​ണ്ട​ൽ പ​ഠ​ന​യാ​ത്ര​യും.

ഏ​ഷ്യ​യി​ലെ​ത​ന്നെ സ്വാ​ഭാ​വി​ക ക​ണ്ട​ൽ വ​ന​മാ​യ ആ​യി​രം​തെ​ങ്ങി​ലേ​ക്ക് നാ​ളി​തു​വ​രെ ആ​യി​ര​ത്തി​ല​ധി​കം സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ക​ണ്ട​ൽ പ​ഠ​ന യാ​ത്ര​യ്ക്കും നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട് സു​മ​ൻ​ജി​ത്ത്. വെ​റു​തെ യാ​ത്ര പോ​വു​ക​യ​ല്ല, പോ​കു​ന്ന​വ​ഴി​യു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​റു​ണ്ട്.

ആ​യി​രം​തെ​ങ്ങ് ക​ണ്ട​ൽ പാ​ർ​ക്കി​ലു​ള്ള ക​ണ്ട​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള ഡോ​ക്കു​മെ​ന്‍റ​റി ത​യാ​റാ​ക്കി​വ​രു​ക​യാ​ണി​പ്പോ​ൾ. ജൈ​വ​വൈ​വി​ധ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​നു​ക​ൾ​ക്ക് മു​ട്ട​യി​ടു​ന്ന​തി​നും ജ​ല ശു​ദ്ധീ​ക​ര​ണ​ത്തി​നും കൊ​ടു​ങ്കാ​റ്റി​ന്‍റെ വേ​ഗ​ത കു​റ​ക്കു​ന്ന​തി​നും മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നും ക​ണ്ട​ലു​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

കേ​ര​ള​ത്തി​ലെ 44 ന​ദി​ക​ളി​ൽ ഒ​ന്നാ​യ പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് ആ​റ് വ​ർ​ഷ​മാ​യി ക​ണ്ട​ൽ ചെ​ടി​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ന്ന സു​മ​ൻ​ജി​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ക​ണ്ട​ൽ ദി​ന​മാ​യ ഇ​ന്നും ആ​റി​ന്‍റെ തീ​ര​ത്തും മ​ൺ​ഡ്രോ​തു​രു​ത്തി​ലും ക​ണ്ട​ൽ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കും.