ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ ച​ക്രസ്തം​ഭ​ന സ​മ​രം ന​ട​ത്തി
Wednesday, June 23, 2021 11:20 PM IST
ച​വ​റ: വ​ര്‍​ധി​ച്ചു വ​രു​ന്ന ഇ​ന്ധ​നവി​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ ച​ക്ര സ്തം​ഭ​ന സ​മ​രം ന​ട​ത്തി. യുടിയുസി, ഐ​എ​ന്‍ടിയുസി , സിഐടിയു, എഐടിയുസി, എ​സ്ടിയു യൂ​ണി​യ​നു​ക​ള്‍ സം​യു​ക്ത​മാ​യി​ട്ടാ​ണ് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.​
ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി യു​ടിയുസി ​സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് പോ​രൂ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ര​ഞ്ജി​ത്, പി.​ജി. കൃ​ഷ്ണ​ന്‍, സു​രേ​ന്ദ്ര​ന്‍​പി​ള്ള, എ​ച്ച.​ല​ത്തീ​ഫ്, അ​നൂ​പ്, ഗ​ണേ​ശ​ന്‍, പ്ര​ദീ​പ്, നൗ​ഷാ​ദ്, താ​ജു പോ​രൂ​ക്ക​ര, ജോ​ണ്‍ ബ്രി​ട്ടോ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.