പത്തനാപുരത്ത് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Wednesday, June 23, 2021 11:20 PM IST
പ​ത്ത​നാ​പു​രം: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​വ​ർ​ധന​വി​ന് കാ​ര​ണ​ക്കാ​രാ​യ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, വ​നം കൊ​ള്ള​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​കെ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
​ആ​പ​ത്ത് കാ​ല​ത്ത് കേ​ന്ദ്ര​വും കേ​ര​ള​വും ജ​ന​ങ്ങ​ളെ ഒ​രു​പോ​ലെ പി​ഴി​യു​ക​യാ​ണ് ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​ൻ സം​സ്ഥാ​നം മു​ൻ യുഡിഎ​ഫ് സ​ർ​ക്കാ​രി​നെ പോ​ലെ വി​ല​വ​ർ​ധന​വി​ലൂ​ടെ കി​ട്ടു​ന്ന അ​ധി​ക വ​രു​മാ​നം എ​ങ്കി​ലും ഒ​ഴി​വ​യ്ക്കു​വാ​ൻ ത​യ്യാ​റാ​ക​ണം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ണ്ടി​പ്പു​ര ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൾ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ കെ.​അ​നി​ൽ, ജി.​റെ​ജി,ജോ​ർ​ജ് കു​ട്ടി, സാം​അ​ക​മു​റ്റ​ത്ത്, അ​നി​ൽ പു​ന്ന​ല, കോൺഗ്രസ് നേ​താ​വ് ജെ.​എ​ൽ ന​സീ​ർ, ഗോ​പാ​ല​ൻ ന​ടു​മു​രു​പ്പ്, സാ​ബു​അ​യ​ത്തി​ൽ, അ​നീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.