വി​ദ്യാ​ർ​ഥി​യെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെന്ന് ബ​ന്ധു​ക്ക​ൾ
Wednesday, June 23, 2021 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: എം.​ടെ​ക് വി​ദ്യാ​ർ​ഥി​യെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ. കൊ​ട്ടാ​ര​ക്ക​ര നെ​ല്ലി​ക്കു​ന്നം കാ​ർ​ത്തി​ക​യി​ൽ രാ​ജീ​വ​ൻ(​റി​ട്ട.​കെഎ​സ്ഇ​ബി)-​അം​ബി​ക​വ​ല്ലി(​അ​ധ്യാ​പി​ക, യുപി സ്കൂ​ൾ കോ​ട്ടാ​ത്ത​ല) ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജ​യ​കൃ​ഷ്ണ​നാ​ണ്(23) മ​രി​ച്ച​ത്.
ക​രി​ക്കോ​ട് ടികെ​എം കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥിയാ​യി​രു​ന്ന ജ​യ​കൃ​ഷ്ണ​നെ 21ന് ​വൈ​കുന്നേരം നാലു മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. പു​റ​ത്തു​പോ​യാ​ൽ സ​ന്ധ്യ​യ്ക്ക് മു​ന്പേ വീട്ടിൽ എ​ത്താ​റു​ള്ള മ​ക​ൻ രാ​ത്രി​യാ​യി​ട്ടും എ​ത്താ​ഞ്ഞ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ തി​ര​ക്കി​യി​റ​ങ്ങി​യ​തും കൊ​ട്ടാ​ര​ക്ക​ര പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തും.
22ന് ​രാ​വി​ലെ ഏ​ഴ​ര​യ്ക്ക് എ​ഴു​കോ​ണി​നും അ​മ്പ​ല​ത്തും​കാ​ല​യ്ക്കും ഇ​ട​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ത​ല അ​റ്റ​നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ആ​ത്മ​ഹ​ത്യ​യ്ക്കു​ള്ള കാ​ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും എ​ഴു​കോ​ൺ ഭാ​ഗ​ത്തേ​ക്ക് എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് റൂ​റ​ൽ എ​സ്.​പി​യ്ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ജ​യ​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.