ആ​ർ​സി​സി​യി​ലെ ലി​ഫ്റ്റി​ൽ നി​ന്നു വീ​ണു മ​രി​ച്ച ന​ജീ​റ​യു​ടെ ആ​ശ്രി​ത​ർ​ക്ക് 20 ല​ക്ഷം
Wednesday, June 23, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് ആ​ർ​സി​സി​യി​ലെ ലി​ഫ്റ്റി​ൽ നി​ന്നു വീ​ണു മ​രി​ച്ച കൊ​ല്ലം പ​ത്ത​നാ​പു​രം കു​ണ്ട​യം ച​രു​വി​ള വീ​ട്ടി​ൽ ന​ജീ​റ​മോ​ളു​ടെ ആ​ശ്രി​ത​ർ​ക്ക് 20 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.
അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി തു​റ​ന്നി​ട്ടി​രു​ന്ന ലി​ഫ്റ്റി​ലേ​ക്ക് ക​യ​റി​യ യു​വ​തി കാ​ൽ​വ​ഴു​തി ര​ണ്ടു​നി​ല താ​ഴേ​ക്ക് വീ​ണാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ മേ​യ് 15 നു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​ജീ​റ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഒ​രാ​ഴ്ച മു​ന്പൈാ​ണ് മ​രി​ച്ച​ത്. ആ​ർ​സി​സി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. അ​പാ​യ സൂ​ച​ന അ​റി​യി​പ്പു ന​ൽ​കാ​തെ​യാ​ണ് ലി​ഫ്റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി തു​റ​ന്നി​ട്ടി​രു​ന്ന​ത്. അ​ർ​ബു​ദ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​താ​വി​ന് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ന​ജീ​റ.
ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നി​ടെ ചി​കി​ത്സാ പി​ഴ​വു​മൂ​ലം മ​രി​ച്ച ബി​ന്ദു​വി​ന്‍റെ ഭ​ർ​ത്താ​വ് പി. ​പ്ര​വീ​ണി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നും 3 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. നേ​ര​ത്തെ ര​ണ്ടു ല​ക്ഷം അ​നു​വ​ദി​ച്ചി​രു​ന്നു.