സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി: ഭൂ​രേ​ഖ​ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.
Monday, June 21, 2021 11:22 PM IST
കു​ള​ത്തൂ​പ്പു​ഴ: റീ​ബി​ല്‍​ഡ് കേ​ര​ളാ പ്രൊ​ജ​ക്ട് പ്ര​കാ​രം വ​നം​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി വ​ഴി ക​ട്ടി​ള​പ്പാ​റ നി​വാ​സി​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​നു​ള​ള ന​ട​പ​ടി യു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ വാ​സി​ക​ളു​ടെ ഭൂ​രേ​ഖ​ക​ളു​ടെ സാ​ധു​ത പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.
ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള​ളി​ലെ വ​ന​മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​ട്ടി​ള​പ്പാ​റ നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള ഭൂ​രേ​ഖ പ​രി​ശോ​ധ​ന​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ആ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി​യു​ടെ അ​ള​വും നി​ല​വി​ലു​ള​ള ബാ​ധ്യ​ത​യും റ​വ​ന്യൂ രേ​ഖ​ക​ള്‍ പ്ര​കാ​രം ഇ​വ​യു​ടെ ആ​ധി​കാ​രി​ക​ത​യും, പ​ഞ്ചാ​യ​ത്ത് ഉ​ട​മ​സ്ഥാ​വ​കാ​ശ സ്ഥി​രീ​ക​ര​ണ​വു​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, ര​ജി​സ്ട്രേ​ഷ​ന്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വ​ച്ചാ​യി​രു​ന്നു ഭൂ ​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്. പ്ര​ദേ​ശ​ത്ത് 35 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് കൈ​വ​ശ​ഭൂ​മി നി​ല​വി​ലു​ള​ള​ത്.
ഇ​തി​ല്‍ 28പേ​ര്‍ ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ആ​ളി​നെ ഒ​രു കു​ടും​ബ​മാ​യി ക​ണ​ക്കാ​ക്കി 15ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.
ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ ത​ന്നെ തു​ക വി​ത​ര​ണം ചെ​യ്യാ​നാ​ണ് വ​നം വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ര്‍​ധി​ച്ചു​വ​രു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള വ​ന​മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍ പ്ര​ദേ​ശ​ത്തു നി​ന്നും ഒ​ഴി​ഞ്ഞു പോ​കു​ന്ന​തി​നു​ള്ള സ്വ​യം സ​ന്ന​ദ്ധ​ത സാ​ക്ഷ്യ​പ​ത്രം വ​നം വ​കു​പ്പി​നു നേ​ര​ത്തെ കൈ​മാ​റി​യ​താ​ണ് ഇ​പ്പോ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്.
ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​തം വാ​ര്‍​ഡ​ന്‍ ബി. ​സ​ജീ​വ്കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് വാ​ര്‍​ഡ​ന്‍ സ​ജു.​എ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​യ നി​രീ​ഷ് കു​മാ​ര്‍, ബി​ജു, അ​നി​ല്‍​കു​മാ​ര്‍, കു​ള​ത്തൂ​പ്പു​ഴ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ​ര്‍ അ​ള്‍​ഫാ ജോ​ണി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​സ്.​ര​മേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭൂ​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്.