മ​രം മു​റി വി​വാ​ദം; ബി​ജെ​പി സ​മ​രം ന​ട​ത്തി
Monday, June 21, 2021 10:52 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ൽ വ​ന​ഭൂ​മി​യി​ലെ മ​രം മു​റി​ക്ക​ൽ ക​ത്തി നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലും മ​രം​മു​റി വി​വാ​ദം. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ പ്ര​തി​രോ​ധ സ​മ​രം ന​ട​ത്തി.
ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ 35 ല​ധി​കം മ​ര​ങ്ങ​ൾ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ചു വി​റ്റെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. ഭൂ ​ഉ​ട​മ​ക​ളു​ടെ അ​നു​വാ​ദം വാ​ങ്ങാ​തെ​യും മ​രം മു​റി​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​മാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​തെ​ന്നും ഇ​വ വി​റ്റ​പ്പോ​ൾ ഉ​ട​മ​ക​ൾ​ക്ക​വ​കാ​ശ​പ്പെ​ട്ട തു​ക ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നും ബി​ജെ​പി പ​റ​യു​ന്നു. ലേ​ല ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​തെ ചെ​യ​ർ​മാ​ൻ സ്വ​ന്തം നി​ല​യ്ക്ക് മ​ര​ങ്ങ​ൾ വി​റ്റ് പ​ണം വ​സൂ​ലാ​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ആ​രോ​പി​ക്കു​ന്നു.
വീ​ടു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി നി​ല​നി​ന്നി​രു​ന്ന മ​ര​ങ്ങ​ളാ​ണ് മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പാ​യി വെ​ട്ടി​മാ​റ്റി​യ​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ആ​ളു​ക​ൾ ന​ൽ​കി​യ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യി​ട്ടു​ള്ള​തെ​ന്നും ചെ​യ​ർ​മാ​ൻ എ.​ഷാ​ജു വി​ശ​ദീ​ക​രി​ച്ചു.