വാ​യ​നാ വാ​രാ​ച​ര​ണം; ആ​ദ​രി​ക്ക​ൽ ന​ട​ത്തി
Monday, June 21, 2021 10:52 PM IST
ചാ​ത്ത​ന്നൂ​ർ: നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​യ​ന​വാ​രാ​ച​ര​ണ​ച്ച​ട​ങ്ങി​ന് തു​ട​ക്ക​മാ​ക്കി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​രി​ലെ മു​തി​ർ​ന്ന പ​ത്രം ഏ​ജ​ന്‍റ് ചാ​ത്ത​ന്നൂ​ർ പ​ള്ളി​യ​ഴി​ക​ത്ത് ജി.​ജി.​ഹൗ​സി​ൽ വി​കാ​സ് ഏ​ജ​ൻ​സീ​സ് ജോ​ർ​ജി​നെ ആ​ദ​രി​ച്ചു.
ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു​കൊ​ണ്ട് വാ​യ​ന വാ​രാ​ച​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ തു​ട​ങ്ങി​യ​താ​ണ് പ​ത്ര​വി​ത​ര​ണം. അ​റു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി എ​ൺ​പ​താം വ​യ​സി​ലും ജോ​ർ​ജ് പ​ത്ര​വി​ത​ര​ണം തു​ട​രു​ക​യാ​ണ്.
കോ​വി​ഡ് 19 മ​ഹാ​മാ​രി​യി​ലും ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​മ്പോ​ഴും പ​ല​വി​ധ പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ട് നൂ​റോ​ളം വി​ത​ര​ണ​ക്കാ​രു​മാ​യി പ​ത്രം കൃ​ത്യ​മാ​യി ഇ​ദ്ദേ​ഹം എ​ത്തി​ച്ചു വ​രു​ന്നു.
ച​ട​ങ്ങി​ൽ സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹ​രി​കൃ​ഷ്ണ​ൻ, ക​ൺ​വീ​ന​ർ എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ, കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത് സം​സ്ഥാ​ന സ​മി​തി അം​ഗം ജി.​രാ​ജ​ശേ​ഖ​ര​ൻ, ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.