ഓ​ൺ​ലൈ​ൻ ബാ​ച്ച് ഉ​ദ്ഘാ​ട​നം
Friday, June 18, 2021 10:33 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ പു​തി​യ ഓ​ൺ​ലൈ​ൻ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​ആ​ർ.​മ​ഹേ​ഷ് എം​എ​ൽ​എ നി​ർ‌​വ​ഹി​ച്ചു. എ​ൻ​സി​ഡി​സി പാ​ല​ക്കാ​ട് ഫാ​ക്ക​ൽ​റ്റി സു​ധാ മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ്റ്റ​ർ ട്രെ​യി​ന​ർ ബാ​ബാ അ​ല​ക്സാ​ണ്ട​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ​ക്ക​ൽ​റ്റി​മാ​രാ​യ ജെ.​ജ്യോ​തി, ഷ​ക്കീ​ല വ​ഹാ​ബ്, സ​ബി​ത ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​യ​നാ​പ​ക്ഷാ​ച​ര​ണം; ഉ​ദ്ഘാ​ട​നം ഇ​ന്ന്

കൊല്ലം: വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ല്‍ ഇ​ന്ന് തു​ട​ക്ക​മാ​വും. ഉ​ദ്ഘാ​ട​നം വൈ​കുന്നേരം 4.30ന് ​സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡന്‍റ് കെ.​വി. കു​ഞ്ഞു​കൃ​ഷ്ണ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ പെ​രും​കു​ളം ബാ​പ്പു​ജി ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​രും​കു​ളം പ്ര​ദേ​ശം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ അ​ക്ഷ​ര​ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്കും. ഗൂ​ഗി​ള്‍ മീ​റ്റ് (ലി​ങ്ക്- https://meet.google.com/ivh-dsyw-yof) വ​ഴി ന​ട​ത്തു​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​ക​ളാ​യ ഡോ ​പി.കെ.ഗോ​പ​ന്‍, എ​സ്.നാ​സ​ര്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ പ്ര​തി​നി​ധി സി.​കെ. പ്ര​ദീ​പ് കു​മാ​ര്‍, എ​ന്‍. ജ​യ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ജൂ​ലൈ ഏ​ഴി​ന് വാ​യ​നാ പ​ക്ഷാ​ച​ര​ണം സ​മാ​പി​ക്കും.