കേ​റ്റ​റിം​ഗ് രം​ഗ​ത്തെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം: പി.​സി.​തോ​മ​സ്
Wednesday, June 16, 2021 11:12 PM IST
കൊല്ലം: കേ​റ്റ​റിം​ഗ് രം​ഗ​ത്തെ ജോ​ലി​ക്കാ​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണമെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ് ആവശ്യപ്പെട്ടു. കേ​ര​ള​ത്തി​ലെ​മ്പാ​ടും കേ​റ്റ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​ണ്. എ​ന്നാ​ൽ കോ​വി​ഡു കാ​ല​വും ലോ​ക്ക്ഡൗ​ണും വ​ന്ന​തോ​ടെ തൊ​ഴി​ൽ ഇ​ല്ലാ​താ​യ കേ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​തു ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
ക​ല്യാ​ണ​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടെ പൊ​തു ച​ട​ങ്ങു​ക​ൾ ഇ​ല്ലാ​താ​വു​ക​യും, ഉ​ള്ള​തി​ൽ ത​ന്നെ ആ​ളു​ക​ളു​ടെ എ​ണ്ണം തീ​ർ​ത്തും കു​റ​യു​ക​യും ചെ​യ്ത​തു​മൂ​ലം കേ​റ്റ​റിം​ഗു ജോ​ലി​യു​ടെ ആ​വ​ശ്യ​വും ഏ​താ​ണ്ട് ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.
ഓ​ർ​ഡ​റു​ക​ൾ അ​നു​സ​രി​ച്ചു​ള്ള ജോ​ലി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് പ​ല൪​ക്കു​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​വ​രെ​ല്ലാം ജപ്തി ഭീ​ഷ​ണി​യി​ലാ​ണ്. ഇതു സംബന്ധിച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്തു​ക​ള​യ​ച്ചതായും അദ്ദേഹം പറഞ്ഞു.