മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം അ​പ​ക​ട​ക​രം
Wednesday, June 16, 2021 11:12 PM IST
കൊ​ല്ലം : കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കൊ​ല്ലം രൂ​പ​ത കെസിബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ വീ​ടു​ക​ളും പ​രി​സ​ര​ങ്ങ​ളും ബാ​റു​ക​ളാ​യി മാ​റു​ന്ന സാ​മൂ​ഹി​ക ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കും. മ​ദ്യ​നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ങ്ങ​ളി​ലും ഉ​ണ്ടായ ​ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളെ ബോ​ധ​പൂ​ർ​വം അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം.
ലോ​ക്ക്ഡൗ​ണ്‍ മൂ​ലം തീ​രാ​ദു​രി​ത​ത്തി​ലാ​യ ജ​ന​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള പ​ണം കൂ​ടി മ​ദ്യ​വി​ല്പന​യി​ലൂ​ടെ ക​വ​ർ​ന്ന് എ​ടു​ക്കാ​നു​ള്ള ഗൂ​ഡത​ന്ത്ര​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
ജൂ​ണ്‍ 26 ലോ​ക ല​ഹ​രി വി​രു​ദ്ധ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ടി.​ജെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ്, എം.​എ​ഫ്. ബ​ർ​ഗി​ൻ, എ​സ്. സ്റ്റീ​ഫ​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, ഇ. ​എ​മേ​ഴ്സ​ൻ , ബി​നു മൂ​താ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.