ഏ​ഴാം ക്‌​ളാ​സു​കാ​രി​ക്ക് പോ​ലീ​സി​ന്‍റെ ഉ​പ​ഹാ​രം
Wednesday, June 16, 2021 10:41 PM IST
കൊ​ല്ലം: കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​വ​ളം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ ഏ​ഴാം ക്ലാ​സു​കാ​രി അ​ന​ന്യ എ​സ്. സു​ഭാ​ഷി​ന് സി​റ്റി ക​ൺ​ട്രോ​ൾ റൂം ​എ​സ്ഐ ജോ​ൺ വീ​ട്ടി​ലെ​ത്തി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സ​മ​ർ​ദം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള പോ​ലീ​സ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ചി​രി. ഞാ​ൻ കാ​ണു​ന്ന കോ​വി​ഡ് കാ​ലം എ​ന്ന വി​ഷ​യ​ത്തി​ൽ ആ​റു​മു​ത​ൽ ഒ​ന്പ​ത് വ​രെ ക്ലാ​സു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച് ഒ​ന്നാം സ്ഥാ​നം നേ​ടു​ക​യാ​യി​രു​ന്നു അ​ന​ന്യ.
അ​യ​ത്തി​ൽ സു​നി​ൽ മ​ന്ദി​ര​ത്തി​ൽ സു​ഭാ​ഷ്, ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളും കൊ​ല്ലം എ​സ്എ​ൻ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.