കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: ആ​ർവൈഎ​ഫ്
Monday, June 14, 2021 11:14 PM IST
ച​വ​റ: പെ​ട്രോ​ൾ -ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു കേ​ന്ദ്ര സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റുക​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ആ​ർവൈ​എ​ഫ് കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡന്‍റ് എ​സ് ലാ​ലു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​ർവൈ​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ച​വ​റ ശ​ങ്ക​ര​മം​ഗ​ലം പെ​ട്രോ​ൾ പ​മ്പി​ന് മു​മ്പി​ൽ ന​ട​ന്ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല താ​ഴ്ന്നു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​ ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. ഈ ​ദു​ര​ന്ത കാ​ല​ത്ത് നി​കു​തി​യി​ന​ത്തി​ൽ ല​ഭി​ക്കു​ന്ന അ​ധി​ക തു​ക വേ​ണ്ടെ​ന്നു​വ​യ്ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണം.​ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ പ​ര്യാ​യ​ങ്ങ​ളാ​യി കേ​ന്ദ്ര സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ മാ​റിയെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ർ​എ​സ്​പി ച​വ​റ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡി.​സു​നി​ൽ​കു​മാ​ർ, അ​ശ്വി​ൻ ക​രി​ലേ​ഴം, നി​ഥി​ൻ രാ​ജ്, സു​രേ​ഷ് കു​റു​പ്പ്, സേ​തു, സ​ന്തോ​ഷ് പു​ത്ത​ൻ​കോ​വി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ച​വ​റ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​ന്മ​ന​യി​ൽ ആ​ർവൈ​എ​ഫ്സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ​സി. പി. ​സു​ധീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് കാ​ട്ടൂ​ർ കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ർ എ​സ്പി ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി താ​ജ് പോ​രൂ​ക്ക​ര, മ​നോ​ജ്‌ മോ​ൻ, ഹാ​ഷിം, വി​ഷ്ണു, മ​റ്റു നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി.