പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ സിടി സ്‌​കാ​ന്‍ മെ​ഷീ​ന്‍
Monday, June 14, 2021 11:14 PM IST
പുനലൂർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ സി​ടി സ്‌​കാ​ന്‍ മെ​ഷീ​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം പി.എ​സ് സു​പാ​ല്‍ എം.​എ​ല്‍.​എ നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നി​മ്മി എ​ബ്ര​ഹാം അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി. ​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​ഷാ​ഹി​ര്‍​ഷ, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​സ​ന്ത ര​ഞ്ജ​ന്‍, എ​ച്ച്. എം. ​സി. അം​ഗം പി.​എ.​അ​ന​സ്, സ്ഥി​രം സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ എ. ​ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
35 പേ​ര്‍​ക്ക് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് ന​ല്‍​കി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി ആ​ര്‍.​എം.​ഒ ഡോ.​മെ​റീ​ന പോ​ള്‍, ജെ.​എ​ച്ച്.​ഐ അ​മ്പി​ളി, സ്റ്റാ​ഫ് ന​ഴ്‌​സു​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ​നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി​യ​ത്.