കാ​ല​വ​ർ​ഷം; താ​ഴ്ന്ന സ്ഥ​ല​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Monday, June 14, 2021 11:14 PM IST
കൊ​ല്ലം: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ അ​ങ്ങി​ങ്ങ് ചെ​റി​യ മ​ഴ​യാ​ണ് പെ​യ്ത​തെ​ങ്കി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യി.
തീ​വ്ര മ​ഴ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഇ​ല്ലാ​യെ​ങ്കി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം അ​തി​ശ​ക്ത​മാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്തി​ടെ ന്യൂ​ന​മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​തി​തീ​വ്ര​മ​ഴ​യി​ൽ ജി​ല്ല​യി​ൽ ഒ​ട്ടേ​റെ വീ​ടു​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. ആ​റു​ക​ളും തോ​ടു​ക​ളും ക​ര​ക​വി​യു​ക​യും ചെ​യ്തു.
ഇ​പ്പോ​ൾ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ താ​ഴ്്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ൽ വ്യാ​പ​ക​മാ​യി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടി​ല്ലെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ ചെ​റി​യ തോ​തി​ൽ നാ​ശം വി​ത​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ൽ, പു​ള്ളി​ക്ക​ട കോ​ള​നി ആ​ണ്ടാ​മു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​താ​നും വീ​ടു​ക​ൾ​ക്ക് ചു​റ്റും വെ​ള്ളം ക​യ​റി.
തെ​ന്മ​ല : തെ​ന്മ​ല കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ മ​രം പി​ഴു​തു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ കൂ​വ​ക്കാ​ടി​നു സ​മീ​പ​മാ​ണ് മാ​ഞ്ചി​യം മ​രം ക​ട​പു​ഴ​കി വീ​ണ​ത്.
ഉ​ട​ന്‍ ത​ന്നെ പാ​ത​യി​ലൂ​ടെ എ​ത്തി​യ നാ​ട്ടു​കാ​ര്‍ പു​ന​ലൂ​ര്‍ അ​ഗ്നി​ശ​മ​ന സേ​ന വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ സ്ഥ​ല​ത്ത് എ​ത്തി​യ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കൂ​വ​ക്കാ​ട് വീ​ടു​ക​ളി​ല്‍ നി​ന്നും സം​ഘ​ടി​പ്പി​ച്ച വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ചു നീ​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു.
അ​ല്‍​പ സ​മ​യ​ത്തി​ന​കം കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും മ​രം മു​റി​ക്കു​ന്ന യ​ന്ത്രം എ​ത്തി​ച്ചു മ​രം മു​റി​ച്ചു നീ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു. പാ​ത​യ്ക്ക് കു​റു​കെ ഒ​രു​ഭാ​ഗ​ത്ത് മ​രം മു​റി​ച്ചു നീ​ക്കി​യ അ​ധി​കൃ​ത​ര്‍ ഭാ​ഗീ​ക​മാ​യി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. പി​ന്നീ​ട് പു​ന​ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം പൂ​ര്‍​ണ​മാ​യും മു​റി​ച്ച് ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി. മ​രം വീ​ണു കെ​എ​സ്ഇ​ബി 11.കെ​വി ലൈ​നു​ക​ള്‍​ക്കും പോ​സ്റ്റി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.