ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി പ​ഠ​ന ഗ​വേ​ഷ​ണ വി​ഭാ​ഗം ആ​രം​ഭി​ച്ചു
Monday, June 14, 2021 11:14 PM IST
കൊ​ല്ലം: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് റി​സ​ർ​ച്ച് എ​ന്ന പേ​രി​ൽ പ​ഠ​ന ഗ​വേ​ഷ​ണ വി​ഭാ​ഗം ആ​രം​ഭി​ച്ചു.
സാ​മൂ​ഹ്യ, സാ​മ്പ​ത്തി​ക, ശാ​സ്ത്ര, പ​രി​സ്ഥി​തി, കൃ​ഷി, വ്യ​വ​സാ​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വേ​ഷ​ണ പേ​പ്പ​റു​ക​ൾ ത​യ്യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​ക, ഗാ​ന്ധി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, വ​ർ​ക്ക്ഷോ​പ്പു​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക, പു​തു​ത​ല​മു​റ​യെ ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ക എ​ന്നി​വ​യാ​ണ് ഗ​വേ​ഷ​ണ വി​ഭാ​ഗം ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഡോ.​എം.​സി ദി​ലീ​പ് കു​മാ​ർ ചെ​യ​ർ​മാ​നും ഡോ. ​നെ​ടു​മ്പ​ന അ​നി​ൽ ഡ​യ​റ​ക്ട​റു​മാ​യ ഭ​ര​ണ സ​മി​തി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഡോ .​അ​ജി​ത​ൻ മേ​നോ​ത്ത്, ഡോ. ​എ​ഡ്വ​ർ​ഡ് എ​ടേ​ഴ​ത്ത്, ഡോ.​പി.​വി പു​ഷ്പ​ജ എ​ന്നി​വ​ർ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രും ഡോ. ​പി. കൃ​ഷ്ണ​കു​മാ​ർ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റു​മാ​ണ്. എം.​വി.​ആ​ർ മേ​നോ​ൻ, ഇ.​വി എ​ബ്ര​ഹാം എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​വും, കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി ഗ​വേ​ഷ​ണ പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.