സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന: 63 കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കി
Monday, June 14, 2021 11:03 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ദ​ണ്ഡ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ കള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ 63 കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കി.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ ച​ട​യ​മം​ഗ​ലം, വാ​ള​കം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ന​ദ​ണ്ഡ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 31 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കി. 110 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ത​ഹ​സീ​ല്‍​ദാ​ര്‍ എ​സ്. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പാ​ട്, കു​ല​ശേ​ഖ​ര​പു​രം, പന്മ​ന, നീ​ണ്ട​ക​ര, തേ​വ​ല​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 26 കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. 65 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കി. സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ ബി​ന്ദുമോ​ള്‍, ബി​നോ​ജ്, ഹ​ര്‍​ഷാ​ദ്, നൂ​ബി​യ ബ​ഷീ​ര്‍, ല​ക്ഷ്മി, വീ​ണ വി​ജ​യ​ന്‍, ഹ​രി​ലാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കു​ന്ന​ത്തൂ​രി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റു കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. 57 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
കൊ​ല്ല​ത്തെ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ത​ഹ​സീ​ല്‍​ദാ​ര്‍ വി​ജ​യന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
പു​ന​ലൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ടു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ത​ഹ​സീ​ല്‍​ദാ​ര്‍ പി.​വി​നോ​ദ് രാ​ജ്, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ രാ​ജേ​ന്ദ്ര​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
പ​ത്ത​നാ​പു​രം ത​ഹ​സീ​ല്‍​ദാ​ര്‍ സ​ജി എ​സ്.കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നാ​പു​രം, ക​ല്ലും​ക​ട​വ്, പി​ട​വൂ​ര്‍, കു​ന്നി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.