ആ​തി​ര​യു​ടെ കൊ​ല​പാ​ത​കം : ഭ​ര്‍​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു
Sunday, June 13, 2021 11:00 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ട​മു​ള​യ്ക്ക​ല്‍ തു​മ്പി​കു​ന്നി​ല്‍ ആ​തി​ര​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
തു​മ്പി​കു​ന്നി​ല്‍ ഷാ​ന്‍ മ​ന്‍​സി​ലി​ല്‍ ഷാ​ന​വാ​സി​നെ​തി​രെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് കൊ​ല​ക്കു​റ്റ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്ത​ത്. ആ​തി​ര​യു​ടെ മാ​താ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പു​ന​ലൂ​ർ ഡി​വൈ​എ​സ്പി എം.​എ​സ് സ​ന്തോ​ഷി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ പോ​സ്റ്റ്‌ ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
കൊ​ല്ല​പ്പെ​ട്ട ആ​തി​ര പോ​ലീ​സി​നും ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കും ന​ല്‍​കി​യ മ​ര​ണ​മൊ​ഴി​യും സ​മാ​ന​മാ​ണ് എ​ന്നാ​ണ് സൂ​ച​ന. ആ​തി​ര​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം സൈ​ബ​ര്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത്.
നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ആ​തി​ര മ​രി​ച്ചു. ഒ​പ്പം പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷാ​ന​വാ​സ് അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. ഇ​യാ​ളെ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ആ​തി​ര​യും ഷാ​ന​വാ​സും ഒ​ന്നി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​വ​ർ​ക്കു മൂ​ന്നു മാ​സം പ്രാ​യ​മാ​യ കു​ട്ടി​യു​മു​ണ്ട്. ആ​തി​ര വി​വാ​ഹി​ത​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​ണ്. ഷാ​ന​വാ​സി​നും ആ​ദ്യ വി​വാ​ഹ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്.