ഡി​സി​സി പ്ര​സി​ഡ​ന്‍റ്; ജ​ർ​മി​യാ​സ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ പ​രി​ഗ​ണ​ന​യി​ൽ
Sunday, June 13, 2021 10:28 PM IST
ച​വ​റ : കെ​പി​സി​സി​യ്ക്ക് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞ​തോ​ടെ 14 ജി​ല്ല​ക​ളി​ലും പു​തി​യ പ്ര​സി​ഡ​ന്‍റു​മാ​രെ​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ.
കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മൂ​ന്ന് പേ​രു​ക​ൾ ആ​ണ് പ​രി​ഗ​ണ​ന​യി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. പി ​ജ​ർ​മി​യാ​സ്, എം ​എം ന​സീ​ർ, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ആ​ണ് ഇ​പ്പോ​ൾ പ​രി​ഗ​ണ​യി​ൽ ഉ​ള്ള​തെ​ന്നാ​ണ് വി​വ​രം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ അ​ടി​മു​ടി മാ​റ്റ​മാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. ത​ല​മു​റ മാ​റ്റം എ​ന്ന ഓ​മ​ന​പ്പേ​രി​ട്ട് വി​ളി​ക്കു​ന്ന ഈ ​പ്ര​ക്രി​യ ഡി​സി​സി ത​ല​ത്തി​ൽ വ​രു​മ്പോ​ൾ ത​ല​മു​റ മാ​റി​ല്ല . കാ​ര​ണം മി​ക്ക ഡി​സി​സി അ​ധ്യ​ക്ഷ​ൻ മാ​രും പു​തു​ത​ല​മു​റ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.
പി. ​ജ​ർ​മി​യാ​സ് ദീ​ർ​ഘ​കാ​ലം കെ ​എ​സ് യു, ​യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എം​എം ന​സീ​റും ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യും ച​ട​യ​മം​ഗ​ലം പ​ത്ത​നാ​പു​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​യി​രു​ന്നു. നി​ല​വി​ൽ മൂ​ന്ന് പേ​രും കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ ആ​ണ് . എം.​എം ന​സീ​ർ കെ​എ​സ് യു ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​ട്ടും ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.