മെ​ഡി​കി​റ്റു​ക​ള്‍ കൈ​മാ​റി
Sunday, June 13, 2021 10:28 PM IST
കു​ള​ത്തൂ​പ്പു​ഴ : ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ള​ത്തൂ​പ്പു​ഴ ജി​ല്ലാ ഡി​വി​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​യു​ർ​വേ​ദ, അ​ലോ​പ്പ​തി, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ൾ​ക്കു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ മു​ൻ​മ​ന്ത്രി കെ.​രാ​ജു ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് മെ​ഡി​കി​റ്റു​ക​ള്‍ കൈ​മാ​റി നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ, വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ന​ദീ​റ സെ​യ്ഫു​ദീ​ൻ, സ്റ്റാ​ൻ​ഡി​ങ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ച​ന്ദ്ര​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​കെ സു​ധീ​ർ, റീ​നാ ഷാ​ജ​ഹാ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​ബു​എ​ബ്ര​ഹാം, പി.​ആ​ർ.​സ​ന്തോ​ഷ്‌​കു​മാ​ർ, സെ​ക്ര​ട്ട​റി കെ.​എ​സ്.​ര​മേ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഷെ​മീ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​നു​ശോ​ചി​ച്ചു

ചാ​ത്ത​ന്നൂ​ർ: ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് കൊ​ല്ലം ബ്യൂ​റോ ചീ​ഫും ജ​ന​യു​ഗം ജ​ന​റ​ൽ എ​ഡി​റ്റ​റും സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യി​രു​ന്ന വി.​ഐ തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എ​സ്ജെ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
വി.​ഐ. തോ​മ​സി​ന്‍റെ വേ​ർ​പാ​ട് താ​ങ്ങാ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സു​ന്ദ​രേ​ശ​ൻ, സെ​ക്ര​ട്ട​റി ഡി.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.