അ​ക​ത്തി​രു​ന്നു ജ​നം; അ​ട​ച്ചി​ട​ൽ പൂ​ർ‌​ണം
Sunday, June 13, 2021 10:28 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടു​ദി​ന സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​നോ​ട് ഞാ​യ​റാ​ഴ്ച‍​യും സ​ഹ​ക​രി​ച്ച് ജ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ച്ച് ജ​നം കാ​ര്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യി​ല്ല. നി​ര​ത്തു​ക​ളെ​ല്ലാം പൊ​തു​വേ വി​ജ​ന​മാ​യി​രു​ന്നു. കാ​ൽ​ന​ട യാ​ത്രി​ക​ർ പോ​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും വ​ലി​യ​തോ​തി​ൽ ഇ​ല്ലാ​യി​രു​ന്നു. ഇ​ട​യ്ക്കി​ട​ക്ക് പെ​യ്ത മ​ഴ ‌ലോ​ക്ഡൗ​ണി​ന് അ​നു​കൂ​ല​മാ​യി. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ത​ന്നെ സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ അ​ട​ക്കം അ​ട​ഞ്ഞു​കി​ട​ന്നു.

ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും തു​റ​ന്നി​ല്ല. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും കാ​ര്യ​മാ​യി ആ​ൾ​ക്കാ​ർ എ​ത്തി​യി​ല്ല. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ല​യി​ട​ത്തും ഉ​ണ്ടാ​യി​രു​ന്ന​ത്.

പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന മു​ട​ക്കം കൂ​ടാ​തെ ന​ട​ന്നു. മ​ഴ അ​വ​രു​ടെ പ​രി​ശോ​ധ​ന​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​നം ഇ​ന്ന​ലെ പൊ​തു​വേ കു​റ​വാ​യി​രു​ന്നു. അ​തി​നു​പ​ക​രം ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കാ​ര്യ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. കൊ​ല്ലം ന​ഗ​ര​ത്തി​ൽ അ​ങ്ങി​ങ്ങ് ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടി. ട്രെ​യി​ൻ​സ​ർ​വീ​സു​ക​ളെ ലോ​ക്ഡൗ​ൺ ബാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ന​ന്നെ കു​റ​വാ​യി​രു​ന്നു. സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഇ​ന്ന് അ​വ​സാ​നി​ക്കു​മെ​ങ്കി​ലും നി​യ​ന്ത്ര​ണ​ളെ​ല്ലാം ബു​ധ​നാ​ഴ്ച വ​രെ ക​ർ​ശ​ന​മാ​യി തു​ട​രും.

കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച ഇ​ന്ന​ലെ കൊ​ട്ടാ​ര​ക്ക​ര നി​ശ്ച​ല​മാ​യി. അ​ത്യാ​വ​ശ്യ സേ​വ​നം ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച​ത്.

പാ​ൽ, പ​ച്ച​ക്ക​റി, പ​ല​വ്യ​ജ്ഞ​ന ക​ട​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചു​രു​ക്കം സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ ന​ൽ​കാ​ൻ ത​ട​സ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്.

വാ​ഹ​ന​ഗ​താ​ഗ​തം ഏ​താ​ണ്ട് നി​ല​ച്ച മ​ട്ടി​ലാ​യി​രു​ന്നു. ദേ​ശീ​യ പാ​ത​യി​ലും എം​സി റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ പ​രി​മി​ത​മാ​യി​രു​ന്നു. ചു​രു​ക്കം ചി​ല കാ​റു​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​യും നി​ര​ത്തി​ലോ​ടി​യി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ച​ര​ക്കു ലോ​റി​ക​ളി​ല​ധി​ക​വും പു​ന​ലൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഒ​തു​ക്കി​യി​ടു​ക​യാ​ണു​ണ്ടാ​യ​ത്.

പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ എ​ല്ലാ​യി​ട​ത്തും ക​ർ​ശ​ന​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കു​മാ​യി പ​ത്ത​നാ​പു​രം, പു​ന​ലൂ​ർ താ​ലൂ​ക്കു​ക​ൾ സം​ഗ​മി​ക്കു​ന്ന കു​ന്നി​ക്കോ​ട്ട് അ​തി​ർ​ത്തി​ക്ക​പ്പു​റ​വും ഇ​പ്പു​റ​വും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു.

കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം താ​ലൂ​ക്കു​മാ​യി ചേ​രു​ന്ന നെ​ടു​മ്പാ​യി​ക്കു​ള​ത്തും, കു​ന്ന​ത്തൂ​ർ താ​ലൂ​ക്കു​മാ​യി ചേ​രു​ന്ന കു​ന്ന​ത്തൂ​രി​ലും ഇ​രു​ഭാ​ഗ​ത്തും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. കൊ​ല്ലം-​പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​നാ​ത്ത് പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും പോ​ലീ​സ് പി​ക്ക​റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ല്ലം ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന കു​ള​ക്ക​ട​യി​ലും പ​ത്ത​നം​തി​ട്ട​യി​ലെ പ​രി​ശോ​ധ​ന പു​തു​ശേ​രി ഭാ​ഗ​ത്തു​മാ​ണ് ന​ട​ന്ന​ത്.

താ​ലൂ​ക്കി​ലെ ചെ​റു​പ​ട്ട​ണ​ങ്ങ​ളാ​യ വെ​ളി​യം, എ​ഴു​കോ​ൺ, വാ​ള​കം, ക​ല​യ​പു​രം, കു​ള​ക്ക​ട, പു​ത്തൂ​ർ, പൂ​വ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം അ​ട​ച്ചി​ട​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല. അ​ട​ച്ചി​ട​ൽ ന​ട​പ​ടി​യോ​ട് ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു എ​ല്ലാ​യി​ട​ത്തും.