യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Sunday, June 13, 2021 12:40 AM IST
കൊല്ലം: അ​നൗ​പ​ചാ​രി​ക-​തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലെ 36 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ പ​ദ​വി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച എ​സ്.​പി ഹ​രി​ഹ​ര​ന്‍ ഉ​ണ്ണി​ത്താ​ന് ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. സാ​ക്ഷ​ര​താ ഇ​ന്‍​സ്ട്ര​ക്ട​ര്‍, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി വ​യോ​ജ​ന വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പ്രോ​ഗ്രാം സൂ​പ്പ​ര്‍​വൈ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍, ആ​ദി​വാ​സി സാ​ക്ഷ​ര​താ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍, പ്രോ​ജ​ക്ട് കോ​ര്‍​ഡി​നേ​റ്റ​ര്‍, അ​തു​ല്യം കോ​ര്‍​ഡി​നേ​റ്റ​ര്‍, ജ​ന​കീ​യാ​സൂ​ത്ര​ണ കോ​ര്‍​ഡി​നേ​റ്റ​ര്‍, സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്