ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ഐ​സി​യു തു​ട​ങ്ങും
Sunday, June 13, 2021 12:38 AM IST
പു​ന​ലൂ​ർ : കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം മു​ന്നി​ൽ​ക​ണ്ട് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത​ശി​ശു​ക്ക​ൾ ക്കാ​യി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം തു​ട​ങ്ങു​ന്നു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സും ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും.
പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
കോ​വി​ഡി​നെ മൂ​ന്നാം ത​രം​ഗം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത് കു​ട്ടി​ക​ളെ​യാ​ണെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി ഐ​സി​യു ആ​രം​ഭി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.
ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ ഉ​ള്ള 29 കി​ട​ക്ക​ക​ളി​ൽ മൂ​ന്നെ​ണ്ണം കോ​വി​സ് പോ​സി​റ്റീ​വാ​യ രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി മാ​റ്റി വ​യ്ക്കും. ഇ​തോ​ടൊ​പ്പം തീ​വ്ര വൈ​റ​സു​ക​ളാ​യ ഹെ​പ്പാ​റ്റൈ​റ്റി​സ്-​ബി, ഹെ​പ്പ​റ്റൈ​റ്റി​സ്-​സി, എ​ച്ച്ഐ​വി തു​ട​ങ്ങി​യ​വ ബാ​ധി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ബാ​ധി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും പ്ര​ത്യേ​കം ഡ​യാ​ലി​സി​സ് തു​ട​ങ്ങും. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. ഇ​തി​നാ​യി എ​ച്ച്എം​സി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ര​ണ്ടു ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ൾ കൂ​ടി ഉ​ട​ൻ വാ​ങ്ങും.
ആ​ശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭ പു​തി​യ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കും. ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച പു​തി​യ സി​ടി സ്കാ​നി​ങ് യ​ന്ത്രം തി​ങ്ക​ളാ​ഴ്ച പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.