ക​ര​വാ​ളൂ​ർ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലെ 39 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ്
Sunday, June 13, 2021 12:38 AM IST
പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലെ 39 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ്. പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ കു​ഞ്ചാ​ണ്ടി മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ലെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ 58 പേ​രി​ൽ 39 പേ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും ആ​രോ​ഗ്യ വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​ക​ളും സൗ​ക​ര്യ​വു​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഫാ​ക്ട​റി വ​ള​പ്പി​ലെ താ​മ​സ സ്ഥ​ല​ത്ത് ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന​വ​ർ​ക്കും കോ​വി​ഡ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. രോ​ഗം സ്വീ​ക​രി​ച്ച​വ​രെ ഫാ​ക്ട​റി വ​ള​പ്പി​ൽ ത​ന്നെ ഹാ​ളി​ലും റൂ​മു​ക​ളു​മാ​യി വെ​വേ​റെ താ​മ​സി​ച്ചി​രി​പ്പി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.
കാ​ര​വാ​ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സി​സി ക​ളി​ൽ ഇ​ത്ര​യും രോ​ഗി​ക​ളെ ഒ​രു​മി​ച്ച് താ​മ​സി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ണ് ഇ​വ​രെ ഫാ​ക്ട​റി വ​ള​പ്പി​ൽ ത​ന്നെ താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ക്കാം എ​ന്ന് പ്ര​തീ​ക്ഷ​യോ​ടെ ഇ​രി​ക്കു​മ്പോ​ഴാ​ണ്എ​ത്ര​യ​ധി​കം രോ​ഗി​ക​ൾ​ക്ക് ഒ​രു​മി​ച്ച് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.