അ​ച്ച​ൻ​കോ​വി​ലി​ൽ സാ​മൂ​ഹി​ക പ​ഠ​ന കേ​ന്ദ്രം ഒ​രു​ക്കി
Sunday, June 13, 2021 12:35 AM IST
പു​ന​ലൂ​ർ: അ​ച്ച​ൻ​കോ​വി​ൽ മൂ​ന്നു​മു​ക്ക് കോ​ള​നി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​മൂ​ഹി​ക പ​ഠ​ന കേ​ന്ദ്രം കെ​എ​സ്എ​ഫ്ഇ പു​ന​ലൂ​ർ ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സി​പി​എം പു​ന​ലൂ​ർ ഏ​രി​യാ ക​മ്മി​റ്റി ഒ​രു​ക്കി ന​ൽ​കി.
കോ​ള​നി​യി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ നി​ല​യി​ലാ​ണ് സാ​മൂ​ഹി​ക പ​ഠ​ന കേ​ന്ദ്രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മൂ​ന്ന് മു​ക്ക് ആം​ഗ​ൻ​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ​ഠ​ന കേ​ന്ദ്രം ഒ​രു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ടി​വി​യും ഡി​ഷ് ആ​ന്‍റി​ന​യും കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ സ​ജീ​വ്, മ​നോ​ജ് ലാ​ൽ, രാ​ഹു​ൽ, വി​പി​ൻ​കു​മാ​ർ തു​ട​ങ്ങി​യ​വ​രി​ൽ നി​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖ ഗോ​പാ​ല​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സാ​നു ധ​ർ​മ​രാ​ജ്, സീ​മ ആം​ഗ​ൻ​വാ​ടി ടീ​ച്ച​ർ അ​നീ​ഷ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.
ആം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് ടി​വി വാ​ങ്ങു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ക പു​ന​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്എ​ഫ്ഇ ഒ​ന്ന്, ര​ണ്ട് ബ്രാ​ഞ്ചു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ടി​വി​യും കേ​ബി​ൾ ക​ണ​ക്ഷ​ൻ ആ​വ​ശ്യ​മാ​യ ഡി​ഷ് ആ​ന്‍റി​ന​യും ഏ​രി​യ ക​മ്മി​റ്റി വാ​ങ്ങി ആം​ഗ​ൻ​വാ​ടി​യി​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് ബി​ജു, ഏ​രി​യ ക​മ്മി​റ്റി അം​ഗം പി ​എ​സ് ചെ​റി​യാ​ൻ, ബി​ജു പാ​ല​സ്, സു​ധീ​ർ ലാ​ൽ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ, രാം​ദാ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.