റോ​ഡ​രി​കി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെത്തി
Sunday, June 13, 2021 12:35 AM IST
ചാ​ത്ത​ന്നൂ​ർ: റോ​ഡ​രി​കി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി എ​ക്‌​സൈ​സ് റെ​യ്ഞ്ച് ക​ണ്ടെ​ത്തി. തി​രു​മു​ക്ക് - പ​ര​വൂ​ർ റോ​ഡി​ൽ മീ​നാ​ട്‌ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള റോ​ഡ​രു​കി​ൽ നി​ന്ന പൂ​ക്കാ​ൻ പാ​ക​മാ​യ ഇ​ല​ക​ളോ​ടു​കൂ​ടി​യ 75 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ക​ണ്ട​ത്തി​യ​ത്.
സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്തു. ക​ഞ്ചാ​വ് ചെ​ടി ക​ണ്ട നാ​ട്ടു​കാ​ർ ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്ത് ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം എ​ക്‌​സൈ​സി​നെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കൃ​ത്യ സ്ഥ​ല​ത്തു എ​ത്തി ക​ഞ്ചാ​വ് ചെ​ടി ആ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് ചെ​ടി​യും കേ​സ് റെ​ക്കോ​ർ​ഡു​ക​ളും കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​ക്സൈ​സ് അ​നേ​ഷ​ണം ആ​രം​ഭി​ച്ചു.