എ​ന്നും പാ​വ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം: പി.കെ ഗു​രു​ദാ​സ​ൻ
Tuesday, May 11, 2021 11:41 PM IST
കൊ​ല്ലം: എ​ന്നും പാ​വ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ഉ​ത്ത​മ ക​മ്യൂ​ണി​സ്റ്റു​കാ​രി​യാ​യി​രു​ന്നു കെ.​ആ​ർ.​ഗൗ​രി​യ​മ്മ​യെ​ന്ന് മു​ൻ മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​കെ.​ഗു​രു​ദാ​സ​ൻ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അ​വ​രു​ടെ വേ​ർ​പാ​ട് കൊ​ല്ല​ത്തെ സം​ഭ​വി​ച്ചി​ട​ത്തോ​ളം വ​ലി​യ ന​ഷ്ട​മാ​ണ്.

1954-മു​ത​ൽ​ക്കേ ഗൗ​രി​യ​മ്മ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​മു​ണ്ട്. അ​ക്കാ​ല​ത്ത് പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മൈ​താ​നി​യി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​സ​മ്മേ​ള​നം ന​ട​ന്നു. പ്ര​ധാ​ന പ്ര​സം​ഗ​ക ഗൗ​രി​യ​മ്മ​യാ​യി​രു​ന്നു. അ​വ​ർ​ക്ക് സ്വാ​ഗ​ത​മോ​തി​യ​ത് താ​നാ​ണെ​ന്ന് ഗു​രു​ദാ​സ​ൻ അ​നു​സ്മ​രി​ച്ചു.

1967-69 കാ​ല​ഘ​ട്ട​ത്തി​ൽ അ​വ​ർ റ​വ​ന്യൂ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഗു​രു​ദാ​സ​ൻ‌ കൊ​ല്ലം താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. അ​ന്ന് ചാ​ത്ത​ന്നൂ​ർ മേ​ഖ​ല​യി​ലെ നി​ര​വ​ധി പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഭൂ​മി പ​തി​ച്ച് കൊ​ടു​ക്കു​ന്ന​തി​ൽ അ​വ​ർ പ്ര​ത്യേ​ക താ​ത്പ​ര്യം എ​ടു​ത്തു.

86-ലെ ​അ​തി​തീ​ഷ്ണ​മാ​യ ക​ശു​വ​ണ്ടി സ​മ​ര​ത്തി​ലെ മു​ന്ന​ണി പോ​രാ​ളി​യാ​യി​രു​ന്നു അ​വ​ർ. ഈ ​സ​മ​ര​ത്തെ വ​ലി​യ പ്ര​ക്ഷോ​ഭ​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ഗൗ​രി​യ​മ്മ വ​ഹി​ച്ച പ​ങ്ക് നി​സ്തു​ല​മാ​ണ്. കൊ​ല്ല​ത്തെ തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തി​ന് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത സ​മ​ര​മാ​യി​രു​ന്നു അ​ത്.

87-91ൽ ​ഗു​രു​ദാ​സ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. അ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ കു​ത്ത​ക സം​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മു​ത​ലാ​ളി​മാ​ർ ഇ​തി​നോ​ട് സ​ഹ​ക​രി​ച്ചി​ല്ല. അ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി​യാ​യ ഗൗ​രി​യ​മ്മ സ്വ​കാ​ര്യ​മു​ത​ലാ​ളി​മാ​രു​ടെ ഫാ​ക്ട​റി​ക​ൾ കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​നെ കൊ​ണ്ട് ഏ​റ്റെ​ടു​ക്കാ​നു​ള്ള ധൈ​ര്യം കാ​ണി​ച്ചു.

1994-ൽ ​അ​വ​ർ പാ​ർ​ട്ടി​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​യാ​യി പു​റ​ത്താ​യി. അ​ന്ന് ക​ടു​ത്ത ന​ട​പ​ടി വേ​ണ്ടാ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഗു​രു​ദാ​സ​ൻ. 2006-ൽ ​പി.​കെ.​ഗു​രു​ദാ​സ​ൻ മ​ന്ത്രി​യാ​യി. പ​ല​പ്പോ​ഴും വി​ളി​ക്കു​മാ​യി​രു​ന്നു. ഉ​പ​ദേ​ശ​ങ്ങ​ളും ത​രും. എ​ന്നും ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭ്യു​ദ​യ​കാം​ക്ഷി കൂ​ടി​യാ​യി​രു​ന്നു​വെ​ന്നും അ​വ​രു​ടെ അ​ന്ത്യം വ​രെ​യും അ​തി​ന് ഒ​രു ഉ​ല​ച്ചി​ലും സം​ഭ​വ​ച്ചി​ട്ടി​ല്ലെ​ന്നും ഗു​രു​ദാ​സ​ൻ പ​റ​ഞ്ഞു.