ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യത: ജില്ലാ കളക്ടര്‍
Tuesday, May 11, 2021 11:35 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ 14 നും 15 ​നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

കെ​ടു​തി നേ​രി​ടാ​ന്‍ മു​ന്നൊ​രു​ക്ക​ത്തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണം.

ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​വ​രെ ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ല്‍ മാ​റ്റി താ​മ​സി​പ്പി​ക്കു​ക​യും വേ​ണം. ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണം. ആ​ഴ​ക്ക​ട​ലി​ല്‍ പോ​യ​വ​രെ തി​രി​കെ എ​ത്തി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് മു​ന്ന​റി​യി​പ്പു​ക​ള്‍ എ​ത്തി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. മ​ല്‍​സ്യ​ബ​ന്ധ​ന ഗ്രാ​മ​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ന്ന​റി​യി​പ്പു​ക​ള്‍ അ​റി​യി​ക്കേ​ണ്ട​താ​ണ്. കാ​റ്റി​ല്‍ ത​ക​ര്‍​ന്ന് വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള പോ​സ്റ്റു​ക​ള്‍, ഹോ​ര്‍​ഡി​ങ്ങു​ക​ള്‍, മ​ര​ങ്ങ​ള്‍, മ​റ്റ് വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

അ​പ​ക​ട സാ​ധ്യ​ത പ​ര​മാ​വ​ധി ല​ഘൂ​ക​രി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. താ​ലൂ​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.

കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ഓ​റ​ഞ്ച് ബു​ക്ക് 2020 ല്‍ ​വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത് പാ​ലി​ച്ചു കൊ​ണ്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും ഏ​കോ​പ​ന​ത്തോ​ടെ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കേ​ണ്ട​താ​ണ് എ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.