12259 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി
Monday, May 10, 2021 11:12 PM IST
കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 12259 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ല്‍​കി. 47 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 103 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 942 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 680 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 227 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 188 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 111 തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 1382 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 8579 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.


കൈ ​ക​ഴു​ക​ൽ കേ​ന്ദ്രം
പു​നഃ​സ്ഥാ​പി​ച്ചു

ശാ​സ്താം​കോ​ട്ട: കാ​ബോ​ദ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ്റു​പു​റം സി ​എ​ച്ച് സി ​ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൈ ​ക​ഴു​ക​ൽ കേ​ന്ദ്രം പു​നഃ​സ്ഥാ​പി​ച്ചു.
മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13 മു​ത​ൽ 16 വ​രെ വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്ന​വ​ർ​ക്ക് വി​വി​ധ സ​ഹാ​യ​ങ്ങ​ളും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് പി.​സി ജോ​സ​ഫ്, സെ​ക്ര​ട്ട​റി കെ.​സി ഷി​ബു, സി.​എം മാ​ത്യു, കെ.​സി ദാ​സ്, പ്ര​മോ​ദ് രാ​ജ്, റ്റി.​പി രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.