കോ​വി​ഡ് നി​യ​ന്ത്ര​ണം: വി​പു​ല പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍
Saturday, May 8, 2021 10:43 PM IST
കൊല്ലം: കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍, ന​ഗ​ര​സ​ഭ​ക​ള്‍, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി.

കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് യോ​ഗ​ത്തി​ല്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ അ​ടി​യ​ന്ത​ര സ്റ്റി​യ​റി​ങ് ക​മ്മി​റ്റി ചേ​ര്‍​ന്നു. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും.

പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​ദി​വ​സ​വും മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്റ്റി​യ​റി​ങ് ക​മ്മി​റ്റി ചേ​രും. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​പു​ല​പ്പെ​ടു​ത്തും. ടീ​മി​ലേ​ക്ക് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, ശാ​സ്ത്രാ​വ​ബോ​ധ​മു​ള്ള യു​വ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തും.
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല ഇ​ന്ന് മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. 25 രൂ​പ നി​ര​ക്കി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കും. 16 വ​രെ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള എ​ല്ലാ വി​ഭാ​ഗം രോ​ഗി​ക​ള്‍​ക്കും ഫോ​ണ്‍ വ​ഴി ഒ​രു മ​ണി​ക്കൂ​ര്‍ ഡോ​ക്ട​റോ​ട് സം​സാ​രി​ക്കാം. മ​രു​ന്നു​ക​ളും വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ എ.​ഷാ​ജു അ​റി​യി​ച്ചു.

ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ഴി​യോ​ര​ങ്ങ​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ഇ​ന്ന് മു​ത​ല്‍ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്ന് ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ എ​ത്തി​ക്കും. ര​ണ്ട് വീ​തം ആം​ബു​ല​ന്‍​സു​ക​ളും ടാ​ക്സി​ക​ളും ഒ​രു ഓ​ട്ടോ​റി​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി.

എ​ല്ലാ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ നി​ന്നും ഏ​ഴ് ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ മ​രു​ന്നു​ക​ളും ഇ​ന്ന് മു​ത​ല്‍ ല​ഭ്യ​മാ​ക്കും. മെ​ഡി​ക്ക​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സേ​വ​നം 35 വാ​ര്‍​ഡി​ലും ഉ​ണ്ടാ​കും. ഒ​രു വാ​ര്‍​ഡി​ല്‍ 10 വീ​തം സ​ന്ന​ദ്ധ​സേ​വ​ക​ര്‍ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക ടീം ​സ​ജ്ജ​മാ​ണ്. വീ​ടു​ക​ളി​ല്‍ ക്വാ​റന്‍റൈൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ര്‍​ക്കാ​യി ര​ണ്ടു ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 50 കി​ട​ക്ക​ക​ളു​ള്ള​തും പു​ന​ലൂ​ര്‍ കെ. ​ജി. ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ 100 കി​ട​ക്ക​ക​ളു​മു​ള്ള ര​ണ്ട് സി​എ​ഫ്എ​ല്‍​ടി​സി​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ്പ് ഡെ​സ്‌​കും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ഓ​ക്സി​ജ​ന്‍ ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കു​മെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ നി​മ്മി എ​ബ്ര​ഹാം അ​റി​യി​ച്ചു.

പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഡോ​മി​സി​ല​റി കെ​യ​ര്‍ സെന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി. കൊ​ച്ചാ​ലും​മൂ​ട് ചി​റ​യി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള പ​ക​ല്‍​വീ​ട്ടി​ലാ​ണ് 70 കി​ട​ക്ക​ക​ളു​ള്ള ചി​കി​ത്സാ​കേ​ന്ദ്രം. ആം​ബു​ല​ന്‍​സ് സേ​വ​ന​വു​മു​ണ്ട് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​ശ്രീ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ള്‍, സെ​ക്ര​ട്ട​റി, പോ​ലീ​സ്, സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന കോ​വി​ഡ് കെ​യ​ര്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

32 വാ​ര്‍​ഡു​ക​ളി​ലും പോ​ലീ​സ്, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ന്ന​ദ്ധ​സേ​ന അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ജാ​ഗ്ര​താ സ​മി​തി​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. മാ​ര്‍​ക്ക​റ്റ്, ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ് വാ​ര്‍ റൂം, ​മു​ഴു​വ​ന്‍ സ​മ​യ സ​ഹാ​യ​കേ​ന്ദ്രം (​ഫോ​ണ്‍-04742512340) എ​ന്നി​വ തു​ട​ങ്ങി​യെ​ന്നു സെ​ക്ര​ട്ട​റി എ​ന്‍. കെ. ​വൃ​ജ അ​റി​യി​ച്ചു. 10 സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ​യും ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ക​രീ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ഒ​രു​ക്കി. മ​രു​ന്നു​ക​ള്‍, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍, ഭ​ക്ഷ​ണം എ​ന്നി​വ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കും എ​ന്ന് ക​രീ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് പ്ര​ശോ​ഭ പ​റ​ഞ്ഞു.

മു​ഖ​ത്ത​ല ബ്ലോ​ക്കി​ലെ നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​എ​ഫ്എ​ല്‍ടി​സി​യി​ല്‍ 50 ഓ​ക്സി​ജ​ന്‍ ഘ​ടി​പ്പി​ച്ച കി​ട​ക്ക​ക​ള്‍ സ്ഥാ​പി​ക്കും. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ര്‍​ഡു​ത​ല വാ​ര്‍ റൂ​മു​ക​ള്‍ സ​ജീ​വ​മാ​ണ്.

അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഡൊ​മി​സി​ല​റി സി​എ​ഫ്​എ​ല്‍​ടി​സി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. അ​ഞ്ച​ല്‍ ഈ​സ്റ്റ് ഗ​വ​ണ്‍​മെന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ല്‍ 50 കി​ട​ക്ക​ക​ളും 30 ഓ​ളം ബെ​ഞ്ചു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം എ​ന്നി​വ​യും കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍എ​സ്എ​സ് കോ​ളേ​ജി​ല്‍ ഡൊ​മി​സി​ല​റി സിഎ​ഫ്എ​ല്‍​ടി​സി ത​യാ​റാ​കു​ന്നു. 50 ബെ​ഡ്ഡു​ക​ള്‍ ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കും. ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം, ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം എ​ന്നി​വ ല​ഭ്യ​മാ​ക്കും എ​ന്ന് പ്ര​സി​ഡ​ന്‍റ് ല​തി​ക വി​ദ്യാ​ധ​ര​ന്‍ പ​റ​ഞ്ഞു.

ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ച്ചു. കാ​ഞ്ഞി​ര​ത്തും​മൂ​ട് എ.​ജെ.​എം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ 100 കി​ട​ക്ക​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ട് ഡോ​ക്ട​ര്‍​മാ​രു​ടെ​യും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി. എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പിഎ​ച്ച്സി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ വ​ഴി വി​പു​ല പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പ്ര​സി​ഡന്‍റ് പ​റ​ഞ്ഞു.

ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ സ്റ്റെ​പ് ഡൗ​ണ്‍ സി​എ​ഫ്എ​ല്‍​ടി​സി നാ​ളെ മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. ചാ​ത്ത​ന്നൂ​ര്‍ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലാ​ണ് 50 കി​ട​ക്ക​ക​ളു​ള്ള കേ​ന്ദ്രം. കു​ടി​വെ​ള്ളം, മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​നം തു​ട​ങ്ങി​യ പ്രാ​ഥ​മി​ക സം​വി​ധാ​ന​ങ്ങ​ള്‍, പ്ല​മ്പിം​ഗ്, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന്‍ എ​ന്നി​വ പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞ​താ​യി ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ജി. ​ഷൈ​നി അ​റി​യി​ച്ചു. ഭ​ക്ഷ​ണ​വി​ത​ര​ണം കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കും.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് മോ​ണി​റ്റ​റിം​ഗ് സ​മി​തി, കോ​വി​ഡ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റര്‍ എ​ന്നി​വ​യും അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വാ​ര്‍​ഡ് ത​ല ജാ​ഗ്ര​ത സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണം, ഭ​ക്ഷ​ണ​വി​ത​ര​ണം എ​ന്നി​വ​യ്ക്കാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ 10 യു​വാ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മും സ​ജ്ജ​മാ​യ​താ​യി ബി​ഡി​ഒ അ​റി​യി​ച്ചു.

ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ സ്റ്റെ​പ്പ് ഡൗ​ണ്‍ സിഎ​ഫ്എ​ല്‍​ടി​സി നാ​ളെ മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. കി​ഴ​ക്കേ​ക​ല്ല​ട സി.​വി.​കെ.​എം സ്‌​കൂ​ളി​ലാ​ണ് 100 കി​ട​ക്ക​ക​ളു​ള്ള ചി​കി​ത്സാ​കേ​ന്ദ്രം. എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി ടീ​ച്ച​ര്‍ പ​റ​ഞ്ഞു. 10 സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​വി​ടെ സേ​വ​ന​ത്തി​നാ​യി ഉ​ണ്ട്.

ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ബി​ഷ​പ്പ് എ​ന്‍​ജി​നീ​യ​റി​ങ് കോ​ളേ​ജി​ലെ ഹോ​സ്റ്റ​ലു​ക​ളാ​ണ് 120 കി​ട​ക്ക​ക​ളു​ള്ള സ്റ്റെ​പ്പ് ഡൗ​ണ്‍ സി​എ​ഫ്എ​ല്‍ടി സി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. 12 രോ​ഗി​ക​ള്‍ ഇ​വി​ടെ ചി​കി​ത്സ​യി​ലു​ണ്ട്. 100 കി​ട​ക്ക​ക​ളു​ള്ള കെ​ട്ടി​ടം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ​താ​യും ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ന്‍​സാ​ര്‍ ഷാ​ഹി പ​റ​ഞ്ഞു. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി വാ​ഹ​ന​ങ്ങ​ളും സ​ജ്ജ​മാ​ണ്.

ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡോ​മി​സി​ല​റി കെ​യ​ര്‍ സെന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജം. അ​മൃ​ത എ​ന്‍​ജി​നീ​യ​റി​ങ് കോ​ളേ​ജ് കെ​ട്ടി​ട​ത്തി​ലാ​ണ് 100 കി​ട​ക്ക​ക​ളു​ള്ള ചി​കി​ത്സാ​കേ​ന്ദ്രം ഒ​രു​ക്കി​യ​ത്.

ക്ലാ​പ്പ​ന, തൊ​ടി​യൂ​ര്‍, ആ​ല​പ്പാ​ട്, ത​ഴ​വ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​യി അ​മൃ​താ​ന​ന്ദ​മ​യി കോ​ളേ​ജ് ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ല്‍ 100 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം സ​ജ്ജ​മാ​ക്കി എ​ന്ന് ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ്തി ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നും സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​ര്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ​ത്ത​നാ​പു​രം, വി​ള​ക്കു​ടി, ത​ല​വൂ​ര്‍, പി​റ​വ​ന്തൂ​ര്‍, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 254 പേ​ര​ട​ങ്ങു​ന്ന സ​ന്ന​ദ്ധ സേ​ന രൂ​പീ​ക​രി​ച്ചു. നി​ല​വി​ല്‍ സി.​എ​ഫ്.​എ​ല്‍.​ടി.​സി​ക​ളി​ല്‍ 250 ഓ​ളം കി​ട​ക്ക​ക​ള്‍ സ​ജ്ജീ​ക​രി​ച്ച​താ​യി ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ ടി. ​അ​നൂ​പ് കു​മാ​ര്‍ പ​റ​ഞ്ഞു.