ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന് ഗ​ഡു ക്ഷാ​മ​ബ​ത്ത​യും പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ര​ണ്ടു​ഗ​ഡു ക്ഷേ​മാ​ശ്വാ​സ​വും
Saturday, May 8, 2021 10:42 PM IST
ചാ​ത്ത​ന്നൂ​ർ: ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മൂ​ന്ന് ഗ​ഡു (14 ശ​ത​മാ​നം)​ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ പെ​ൻ​ഷ​ൻ​കാ​ർ​ക്കും കു​ടും​ബ​പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ടു ഗ​ഡു (11 ശ​ത​മാ​നം) ക്ഷേ​മാ​ശ്വാ​സ​മാ​ണ് മു​ൻ കാ​ല പ്രാ​ബ​ല്യ​മി​ല്ലാ​തെ മേ​യ് മു​ത​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 28ന് ​ശേ​ഷം വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ട് ഗ​ഡു ക്ഷേ​മാ​ശ്വാ​സം കു​ടി​ശി​ക​അ​നു​വ​ദി​ച്ചു കൊ​ണ്ടും ഡെ​പ്യൂ​ട്ടി ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ വെ​ള​ളി​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി.

ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യി​ട്ട് 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. ക്ഷാ​മ​ബ​ത്ത​യും അ​നു​വ​ദി​ക്കാ​റി​ല്ലാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​റം ഫോ​ർ ജ​സ്റ്റി​സ് എ​ന്ന സം​ഘ​ട​ന ഒ​രു ദി​വ​സം സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തു​ക​യും ഇ​ട​തു​മു​ന്ന​ണി​യ്ക്കെ​തി​രെ പ​ത്ത് വോ​ട്ട് ച​ല​ഞ്ച് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തും മൂ​ന്ന് ഗ​ഡു ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ച​തും. കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സാ​ല​റി ച​ല​ഞ്ചി​ൽ പി​ടി​ച്ച​തു ക ​ഘ​ട്ടം ഘ​ട്ട​മാ​യി തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും എ​ഫ്എ​ഫ്ജെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ലാ​ൻ ഫ​ണ്ട് എ​ന്ന​ത​ല​ക്കെ​ട്ടി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന് 1000 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​ൽ നി​ന്നും 106 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് മേ​യ് ശ​മ്പ​ള​വും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന​ത്. സാ​ല​റി ച​ല​ഞ്ചി​ൽ പി​ടി​ച്ച ശ​മ്പ​ള​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും ഈ ​മാ​സം ജീ​വ​ന​ക്കാ​ർ​ക്ക് തി​രി​ച്ചു കൊ​ടു​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

പെ​ൻ​ഷ​ൻ​കാ​ർ​ക്കും കു​ടും​ബ​പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ട് ഗ​ഡു​ക്ഷാ​മാ​ശ്വാ​സ​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ജീ​വ​ന​ക്കാ​ർ​ക്ക് മാ​ർ​ച്ച് മു​ത​ൽ മൂ​ന്ന് ഗ​ഡു ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ച​പ്പോ​ൾ, 20,000 ത്തോ​ള​മു​ള്ള പെ​ൻ​ഷ​ൻ, ക​ടും​ബ​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ര​ണ്ട് ഗ​ഡു ക്ഷേ​മാ​ശ്വാ​സം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മു​ൻ കാ​ല പ്രാ​ബ​ല്യ​വു​മി​ല്ല.

മേ​യ് മു​ത​ലാ​ണ് ഇ​ത് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മാ​ർ​ച്ചി​ൽ വി​ര​മി​ച്ച​വ​ർ​ക്ക് 14 ശ​ത​മാ​നം ക്ഷേ​മാ​ശ്വാ​സം കു​ടി​ചേ​ർ​ത്ത് പെ​ൻ​ഷ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.