ലോ​ക്ക് ഡൗ​ണി​നൊ​രു​ങ്ങി കു​ണ്ട​റ​യും
Friday, May 7, 2021 10:59 PM IST
കു​ണ്ട​റ: സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ണ്ട​റ​യി​ലും ഇ​തി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ർ​ഗ​രേ​ഖ​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും എ​ടു​ത്തു​ക​ഴി​ഞ്ഞു.
പൊ​തു ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും 16വ​രെ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ തീ​രും വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം 10 മു​ത​ൽ ഒ​ന്നു വ​രെ എ​ന്ന നി​ർ​ദേ​ശം അ​റി​യാ​ത്ത ഇ​ട​പാ​ടു​കാ​ർ വ​ല​ഞ്ഞു. ടോ​ക്ക​ൺ വാ​ങ്ങി ക്യൂ​വി​ൽ നി​ന്ന പ​ല​രെ​യും ബാ​ങ്കു​കാ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​തെ തി​രി​ച്ച​യ​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. ഇ​ട​പാ​ടു​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​രി ന്‍റെ അ​വ​സാ​ന അ​ക്ക ക്ര​മ​ത്തി​ലാ​യ​തി​നാ​ൽ ഇ​നി​യൊ​രു അ​വ​സ​രം മൂ​ന്ന് നാ​ല് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മേ ഉ​ണ്ടാ​വു എ​ന്ന​ത് ഇ​ട​പാ​ടു​കാ​രെ ന​ന്നേ ബു​ദ്ധി​മു​ട്ടി​ലാ​ക്കി.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും ക​മ്പോ​ള​ങ്ങ​ളി​ലും ഇ​ന്ന​ലെ ന​ല്ല തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. കോ​വി​ഡ് ജാ​ഗ്ര​ത​യ് ക്കൊ ​പ്പം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​രു​തി വ​യ്ക്കു​ന്ന​തി​ലും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത കാ​ട്ടി. ഔ​ഷ​ധ വി​ല്പ​ന​ശാ​ല​ക​ളി​ലും ഇ​ന്ന​ലെ ന​ല്ല തി​ര​ക്കു​ണ്ടാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ത് അ​വ​സ്ഥ​യി​ലും പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു​മു ള്ള ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് പോ​ലീ​സ് വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പും ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്.