പോ​ലീ​സ് പ​രി​ധോ​ധ​ന​ക​ൾ തു​ട​രു​ന്നു, ലോ​ക്ഡൗ​ണി​ന് മു​ന്പു​ള്ള തി​ര​ക്കു​മേ​റി
Thursday, May 6, 2021 10:50 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ക​ർ‌​ശ​ന​മാ​യി തു​ട​രു​ന്നു. വാ​ഹ​ന പ​രി​ശോ​ധ​ന ത​ന്നെ​യാ​ണ് കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം ബാ​രി​ക്കേ​ഡു​ക​ൾ‌ സ്ഥാ​പി​ച്ച് ത​ന്നെ​യാ​ണ് പ​രി​ശോ​ധ​ന. കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യ കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​ല ഡി​വി​ഷ​നു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം അ​ട​ക്ക​മു​ള്ള​വ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. പ​ല​യി​ട​ത്തും ഗ​താ​ഗ​തം അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​ര​ട്ട​മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ ഇ​ന്ന​ലെ​യും പോ​ലീ​സ് പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി. വാ​ഹ​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രെ​യും പി​ടി​കൂ​ടി. അ​നാ​വ​ശ്യ യാ​ത്ര​ ന​ട​ത്തി​യ​വ​രെ മ​ട​ക്കി അ​യ​ച്ചു. സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ൽ‌ ക​രു​താ​ത്ത​വ​രെ​യും ത​ട​ഞ്ഞു​നി​ർ​ത്തി. തു​റ​ന്നി​രു​ന്ന ക​ട​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.
നി​ര​ത്തു​ക​ൾ ഇ​ന്ന​ലെ​യും പൊ​തു​വേ വി​ജ​ന​മാ​യി​രു​ന്നു. ചി​ല മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഭാ​ഗി​ക​മാ​യി ഓ​ടി. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ പൊ​തു​വേ കു​റ​വാ​യി​രു​ന്നു. ഓ​ട്ടോ​ക​ളും ടാ​ക്സി​ക​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓ​ട്ടം കാ​ര്യ​മാ​യി കി​ട്ടി​യി​ല്ല.
അ​തേ​സ​മ​യം നാ​ളെ മു​ത​ൽ സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ൺ എ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം വ​ന്ന‍​യു​ട​ൻ എ​ല്ലാ​യി​ട​ത്തും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ തി​ര​ക്കേ​റി. ലോ​ക്ഡൗ​ൺ വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പ​ല​യി​ട​ത്തും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാ​നെ​ത്തി.
ലോ​ക്ഡൗ​ണി​ൽ പൊ​തു​ഗ​താ​ഗ​തം അ​ട​ക്കം ഉ​ണ്ടാ​യി​രി​ക്കി​ല്ല. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും എ​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ചാ​ര​ണം വ​ന്ന​ത്തോ​ടെ​യാ​ണ് ആ​ൾ​ക്കാ​ർ ഇ​ന്ന​ലെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ​ത്.
ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം സം​ബ​ന്ധി​ച്ചും അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ന്നു. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ട​ക​ൾ രാ​ത്രി 7.30വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​നാ​കൂ. അ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ പ്ര​വ​ർ​ത്തി​ക്കാം എ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ​യി​ട​ത്തും 7.30വ​രെ മാ​ത്ര​മേ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ.
ബേ​ക്ക​റി​ക​ളി​ലും തി​ര​ക്കാ​യി​രു​ന്നു. പ​ല ബേ​ക്ക​റി​ക​ളി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ സ്റ്റോ​ക്ക് തീ​ർ​ന്നു. ഹാ​ർ​​ബ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ മ​ത്സ്യ​ല​ഭ്യ​ത​യും കു​റ​ഞ്ഞു. ലോ​ക്ഡൗ​ൺ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ മ​ത്സ്യം കി​ട്ടാ​ക്ക​നി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
പ​ച്ച​ക്ക​റി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തി​ര​ക്കാ​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും ജി​ല്ല​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് നി​ല​വി​ൽ ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ല. ച​ര​ക്കു​നീ​ക്കം ത​ട​സ​മി​ല്ലാ​തെ തു​ട​രും എ​ന്നാ​ണ് കൊ​ല്ല​ത്തെ വ്യാ​പാ​രി​ക​ളും ന​ൽ​കു​ന്ന സൂ​ച​ന.
യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യ​തി​നാ​ൽ സം​സ്ഥാ​ന​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്ര​ധാ​ന സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഈ ​മാ​സം 31വ​രെ റ​ദ്ദാ​ക്കി. പാ​ല​രു​വി, വേ​ണാ​ട്, വ​ഞ്ചി​നാ​ട് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. റെ​യി​ൽ​വേ​യു​ടെ ഈ ​തീ​രു​മാ​നം നാ​ളെ​മു​ത​ൽ 16വ​രെ സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ വ​രു​ന്ന ലോ​ക്ഡൗ​ണു​മാ​യി ബ​ന്ധ​മി​ല്ല. പൊ​തു​ഗാ​താ​ഗ​തം സ​ന്പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ‌​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ ട്രെ​യി​നു​ക​ൾ ഓ​ടാ​ൻ സാ​ധ്യ​ത​യി​ല്ല.