ആ​ത്മീ​യ-​സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ ഇ​നി വേ​ദശ്രീ ​കേ​ര​ളകു​മാ​ർ ഉ​ണ്ടാ​വി​ല്ല
Tuesday, May 4, 2021 11:33 PM IST
ചാ​ത്ത​ന്നൂ​ർ : ആ​ത്മീ​യ-​സാം​സ്കാ​രി​ക വേ​ദി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞാ​ചാ​ര്യ​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ വേ​ദശ്രീ ​എ​സ്.കേ​ര​ള കു​മാ​ർ ഇ​നി ഉ​ണ്ടാ​വി​ല്ല. നാ​ടി​ന്‍റെ തീ​രാ ദു:​ഖ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹി വേ​ർ​പി​രി​ഞ്ഞു.
അ​ധ്യാ​പ​കനാ​യി​രു​ന്ന കേ​ര​ള കു​മാ​ർ മ​ല​യാ​ളം, സം​സ്കൃ​തം ഭാ​ഷ​ക​ളി​ലും വ്യാ​ക​ര​ണ​ത്തി​ലും അ​ഗാ​ധ പ്ര​ാവീ​ണ്യ​മു​ള്ള വ്യ​ക്തി​യു​മാ​യി​രു​ന്നു.​ ല​ളി​ത​മാ​യ ശൈ​ലി​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ഠ്യ ശൈ​ലി ആ​യി​ര​ക്ക​ണ​ക്കി​ന് ശി​ഷ്യ​ർ​ക്ക് അ​നാ​യ​ സം​ഭാ​ഷ​ക​ളും വ്യാ​ക​ര​ണ​വും ഹൃ​ദി​സ്ഥ​മാ​ക്കാ​ൻ ഉ​പ​ക​രി​ച്ചു.
പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേല​ കൈ​വ​ല്യ​ത്തി​ൽ വേ​ദശ്രീ ​കേ​ര​ള കു​മാ​റി​ന് ആ ​പേ​രു് ല​ഭി​ച്ച​ത് ത​ന്നെ ഒ​രു അ​പൂ​ർ​വ ദി​ന​ത്തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യാ​ണ്.​കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ലാ​ണ് പ​രേ​ത​രാ​യ ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ​യും ഗോ​മ​തി അ​മ്മ​യു​ടെ​യും മ​ക​നാ​യി അ​ദ്ദേ​ഹം ജ​നി​ച്ച​ത്. പി​താ​വ് കേ​ര​ള കു​മാ​ർ എ​ന്ന പേ​രുത​ന്നെ സ​മ്മാ​നി​ച്ചു.
കു​ട്ടി​ക്കാ​ലം മു​ത​ൽ സാ​ഹി​ത്യ രം​ഗ​ത്ത് താ​ല്പ​ര്യം പ്ര​ക​ട​മാ​ക്കി​യി​രു​ന്നു. ക​ഥ​ക​ളും ക​വി​ത​ക​ളും ല​ഘു നാ​ട​ക​ങ്ങ​ളും എ​ഴു​തി ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. അ​ധ്യാ​പ​ക ജീ​വി​ത​ത്തി​നി​ട​യി​ലും നാ​ട​ക​ര​ച​ന​യും സം​വി​ധാ​ന​വും അ​ഭി​ന​യ​വും ഒ​പ്പം കൊ​ണ്ടു ന​ട​ന്നു.​ സം​സ്കൃ​ത​ത്തി​ലു​ള്ള പാ​ണ്ഡി​ത്യമാ​ണ് ക്ഷേ​ത്ര സ​ദ​സു​ക​ളി​ൽ എ​ത്തി​ച്ച​ത്.​ ആ​ത്മീ​യ പ്ര​ഭാ​ഷ​ക​നാ​യി തു​ട​ങ്ങി സ​പ്താ​ഹ യ​ജ്ഞാ​ചാ​ര്യ​നാ​യി ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ആ​ദ​ര​ണീ​യ ഗു​രു​സ്ഥാ​നി​യനാ​യി.
കേ​ര​ള​ത്തി​ലെ നൂ​റി​ലേ​റെ ക്ഷേ​ത്ര​ങ്ങ​ളി​ലാ​യി മൂവാ​യി​ര​ത്തോ​ളം സ​പ്താ​ഹ​യ​ജ്ഞ​ങ്ങ​ളി​ൽ യ​ജ്ഞാ​ചാ​ര്യ​നാ​യി. അ​തി​ലേ​റെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, വേ​ദശ്രീ ​എ​ന്ന ബ​ഹു​മ​തി​യും പു​ര​സ്കാ​ര​ത്തോ​ടൊ​പ്പം ഭ​ക്ത​ജ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ചു.​ പു​രാ​ണ​ങ്ങ​ളും ഇ​തി​ഹാ​സ​ങ്ങ​ളും വേ​ദ​ങ്ങ​ളും ഉ​പ​നി​ഷ​ത്തു​ക്ക​ളും അ​ദ്ദേ​ഹ​ത്തി​ന് മ​ന​പാ​ഠ​മാ​യി​രു​ന്നു.​
ഇ​ത് ല​ളി​ത​മാ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പ​ക​ർ​ന്നു ന​ല്കാ​ൻ അ​പാ​ര ക​ഴി​വു​മു​ണ്ടാ​യി​രു​ന്നു. സ്ക​ന്ദ​പു​രാ​ണം മ​ല​യാ​ള​ത്തി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ക​യും അ​ത് പ്ര​സി​ദ്ധീ​ക​രി​യ്ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ പ്ര​സി​ദ്ധീ​ക​രി​ക്കും മു​മ്പേ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​വി​യോ​ഗം.
സാം​സ്കാ​രി​ക സാ​ഹി​ത്യ വേ​ദി​ക​ളി​ലും ചൈ​ത​ന്യം തു​ളു​മ്പു​ന്ന പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധ്യാ​പ​ക​ൻ, ചി​ന്ത​ക​ൻ, സാ​ഹി​ത്യ​കാ​ര​ൻ, പ്ര​ഭാ​ഷ​ക​ൻ, വി​വ​ർ​ത്ത​ക​ൻ, സ​പ്താ​ഹ യ​ജ്ഞാ​ചാ​ര്യ​ൻ എ​ന്നി നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കേ​ര​ള കു​മാ​റി​ന്‍റെ വി​യോ​ഗം ഈ ​മേ​ഖ​ല​ക​ൾ​ക്ക് കു​ടി' തീ​രാ​ന​ഷ്ട​മാ​യി. നാ​ടി​ന് ഏ​റെ​ക്കാ​ലം മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ദു:​ഖ​വും.