വ​രു​മാ​നം കു​ത്ത​നെ ത​ക​ർ​ന്നു: സ​ർ​വീ​സ് പു​നഃ​ക്ര​മീ​ക​ര​ണ​വു​മാ​യി കെഎ​സ്ആ​ർടിസി
Tuesday, May 4, 2021 11:32 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്- 19 ന്‍റെ ​ര​ണ്ടാംവ​ര​വോ​ടെ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻന്‍റെ വ​രു​മാ​നം കു​ത്ത​നെ താ​ഴേ​യ്ക്ക്. അ​വ​ശ്യ സ​ർ​വീ​സാ​യ​തി​നാ​ൽ സ​ർ​വീ​സ് പു​ന​ക്ര​മീ​ക​ര​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വു​മാ​യി കോ​ർ​പ്പ​റേ​ഷ​ൻ യാ​ത്ര​ക്കാ​ർ കു​റ​വു​ള്ള രാ​വി​ലെ ഏ​ഴിന് മു​മ്പും രാ​ത്രി ഏ​ഴിന് ശേ​ഷ​വും പ​ര​മാ​വ​ധി കു​റ​ച്ച് സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് നീ​ക്കം.
കോ​വി ഡി​ന്‍റെ ഒ​ന്നാം വ​ര​വി​ന് ശേ​ഷം കോ​ർ​പ്പ​റേ​ഷ​ന്‍റെ വ​രു​മാ​നം ക​ഴി​ഞ്ഞ ജൂ​ൺ മു​ത​ൽ മെ​ച്ച​പ്പെ​ട്ടു വ​രി​ക​യാ​യി​രു​ന്നു.​പ്ര​തി​ദി​നം ശ​രാ​ശ​രി​ നാ​ല​ര​ക്കോ​ടി വ​രെ​യെ​ത്തി. 2021 മാ​ർ​ച്ചി​ൽ 11.56 കോ​ടി വ​രെ എ​ത്തി​യി​രു​ന്നു. കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വോ​ടെ വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞു. ​ഇ​പ്പോ​ൾ പ്ര​തി​ദി​നം ഒ​ന്നേ​മു​ക്കാ​ൽ കോ​ടി​യോ​ള​മാ​ണ് വ​രു​മാ​നം. ​ഇ​തി​ന്‍റെ 75 ശ​ത​മാ​ന​ത്തോ​ളം ഡീ​സ​ൽ വാ​ങ്ങാ​നാ​യി മാ​ത്രം വി​നി​യോ​ഗി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
അ​വ​ശ്യ സ​ർ​വീ​സാ​യ​തി​നാ​ൽ നി​ര​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു മാ​റാ​ൻ പ​റ്റി​ല്ല.​ അ​തി​നാ​ൽ സ​ർ​വീ​സ് പു​ന​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കുന്നേരം ഏ​ഴു വ​രെ സി​റ്റി സ​ർ​വീ​സ്, ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ് പാ​സഞ്ച​ർ സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​മാ​യ നീ​ട്ട​ൽ​ പ​ര​മാ​വ​ധി ന​ട​ത്തു​ക, രാ​വി​ലെ ഏ​ഴി​ന് മു​മ്പും രാ​ത്രി ഏ​ഴി​ന് ശേ​ഷ​വും പ​ര​മാ​വ​ധി സ​ർ​വീ​സു​ക​ൾ കു​റ​യ്ക്കു​ക എ​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
യാ​ത്ര​ക്കാ​ർ ഏ​റ്റ​വും കു​ടു​ത​ലു​ള്ള തി​ങ്ക​ൾ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി സ​ർ​വീ​സു​ക​ളും ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി കു​റ​ച്ച് സ​ർ​വീ​സു​ക​ളു​മാ​യി​രി​ക്കും പു​ന​ക്ര​മീ​ക​ര​ണം മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന​ത്.
ഏ​റ്റ​വും വ​രു​മാ​നം കൂ​ടി​യ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ, ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യി​ലെ ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​ർ​ക്ക് ഡ​ബി​ൾ ഡ്യൂ​ട്ടി അ​നു​വ​ദി​ക്കാ​നും, അ​ല്ലാ​ത്ത സ​ർ​വീ​സു​ക​ളി​ൽ 12 മ​ണി​ക്കു​ർ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് നാ​ല് ദി​വ​സം (48 മ​ണിക്കു​ർ ) ജോ​ലി ചെ​യ്താ​ൽ ഒ​രു വീ​ക്ക് ലി ​ഓ​ഫും ര​ണ്ട് ദി​വ​സം സ്റ്റാ​ൻ​ഡ് - ബൈ​യും ഡ്യൂ​ട്ടി ചെ​യ്യു​ന്ന ദി​വ​സം പ്ര​തി​ദി​നം 50 രൂപ ഭ​ക്ഷ​ണ​ബ​ത്ത​യാ​യി ന​ൽകാ​നും ക​ഴി​ഞ്ഞ 29-ന് ​ചെ​യ​ർ​മാ​ൻ ബി​ജു പ്ര​ഭാ​ക​ര​ൻ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.
സ​ർ​വീ​സ് പു​ന​ക്ര​മീ​ക​രി​ച്ചു കൊ​ണ്ടു​ള്ള വി​വ​ര​ങ്ങ​ൾ 10-ന് ​മു​മ്പ് ചീ​ഫ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് യു​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള ഉ​ത്ത​ര​വ്.