വാ​ക്സി​ൻ ച​ല​ഞ്ച്; കൊട്ടാരക്കര ന​ഗ​ര​സ​ഭ 10 ല​ക്ഷം ന​ൽ​കി
Tuesday, May 4, 2021 10:51 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ആ​ദ്യ ഗ​ഡു​വാ​യി പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കി. ഇ​ന്ന​ലെ ജില്ലാക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ വ​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​റി​ന് ചെ​ക്ക് കൈ​മാ​റി.
ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​സ്.​ആ​ർ.​ര​മേ​ശ്, ഉ​ണ്ണി​ക്കൃ​ഷ്ണ മേ​നോ​ൻ, സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യും വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് കൂ​ടു​ത​ൽ തു​ക ന​ൽ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.