സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള​യ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
Monday, May 3, 2021 11:35 PM IST
ച​വ​റ : നി​യു​ക്ത എം​എ​ൽഎ ​ഡോ.​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള​യ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ത​ന്നെ വി​ജ​യി​പ്പി​ച്ച എ​ല്ലാ വോ​ട്ട​ർ​മാ​രോ​ടും പ്ര​ത്യേ​കം ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യും ച​വ​റ​യു​ടെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​ൻ എം​എ​ൽ​എ​യും പി​താ​വു​മാ​യ വി​ജ​യ​ൻ​പി​ള്ള​യു​ടെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കി​യ അം​ഗീ​കാ​ര​മാ​ണ് ത​ന്‍റെ വി​ജ​യം.​എ​ന്നും ച​വ​റ​യി​ലെ ജ​ന​ങ്ങ​ളൊ​ട് ക​ട​പ്പാ​ടു​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യും സു​ജി​ത് ത​ന്‍റെ ന​ന്ദി അ​റി​യി​ച്ചി​രു​ന്നു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​യും ചെ​യ്തു. രാ​വി​ലെ എ​ട്ടി​ന് ച​വ​റ​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് എ​ത്തി​യി​രു​ന്നു.​അ​വി​ടെ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം കേ​ക്ക് മു​റി​ച്ച് വി​ജ​യാ​ഹ്ളാ​ദ​വും ന​ട​ത്തി. അ​മ്മ സു​മാ​ദേ​വി, ഭാ​ര്യ പാ​ർ​വ​തി , സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള, മ​ക​ൻ ഋ​ഷി​കേ​ഷ് നാ​രാ​യ​ണ​ൻ, അ​ന​ന്തി​ര​വ​ൾ ഭ​ദ്ര തു​ട​ങ്ങി​യ​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
മ​ണ്ഡ​ല​ത്തി​ലെ വി​വാ​ഹ​വീ​ടു​ക​ൾ, മ​ര​ണ​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മു​ൻ മ​ന്ത്രി ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ലും പോ​യി. വൈ​കു​ന്നേ​രം തേ​വ​ല​ക്ക​ര​യി​ൽ ന​ട​ന്ന ഒ​രു ഇ​ഫ്താ​ർ വി​രു​ന്നി​ലും പ​ങ്കെ​ടു​ത്തു.