ച​വ​റ​യി​ൽ ഡോ.സു​ജി​ത്തിന് വി​ജ​യം
Sunday, May 2, 2021 10:53 PM IST
ച​വ​റ: ച​വ​റ​യി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഡോ. ​സു​ജി​ത് വി​ജ​യ​ൻ പി​ള്ള​ക്കു വി​ജ​യം. യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബുബേ​ബി​ജോ​ണി​നെ 1096 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ട​തു മു​ന്ന​ണി സീ​റ്റ് നി​ല​നി​ർ​ത്തി. വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​യി​രു​ന്നു. രാ​വി​ലെ 8.30-ന് തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന ഇവിഎം ​വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​ത് ഒ​ൻ​പ​ത് ഓടെ​യാ​ണ്. ആ​കെ ആ​റു ഹാ​ളു​ക​ളി​ലാ​യി 19 ടേ​ബി​ളു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​
പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ​ക്ക് അ​ഞ്ച് ടേ​ബി​ളു​ക​ളും.​ ആ​ദ്യ മൂ​ന്നു ബൂ​ത്തു​ക​ളു​ടെ ഫ​ലം അ​റി​ഞ്ഞു തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള ലീ​ഡ് സൂ​ച​ന​ക​ൾ ന​ൽ​കി തു​ട​ങ്ങി​യി​രു​ന്നു.​ തു​ട​ക്ക​ത്തി​ൽ 98 വോ​ട്ടി​ന്‍റെ ലീ​ഡ് കാ​ണി​ക്കു​ക​യും പി​ന്നീ​ട് ഒ​ന്നാം റൗ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി​ജോ​ണാണ് 89 വോ​ട്ടി​ന്‍റെ ലീ​ഡ് നേ​ടു​ക​യും ചെ​യ്ത​ത് യുഡിഎ​ഫി​ന് വി​ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു.​ വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ ഷി​ബു ബേ​ബി​ജോ​ൺ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു . എ​ന്നാ​ൽ ര​ണ്ടാം റൗ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ സു​ജി​ത്തി​ന്‍റെ ലീ​ഡ് 135 ഉം ​മൂ​ന്നാം റൗ​ണ്ടി​ൽ അ​ത് 463 വോ​ട്ടി​ന്‍റെ ലീ​ഡാ​യി മാ​റു​ക​യും ചെ​യ്തു.
നാ​ലാം റൗ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ ഇ​ട​ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സു​ജി​ത് വി​ജ​യ​ൻ പി​ള്ള 523 വോ​ട്ടാ​യി ഉ​യ​ർ​ന്നു. അ​പ്പോ​ഴും യു ​ഡി എ​ഫ് ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യ ബൂ​ത്തു​ക​ളി​ൽ വി​ജ​യ​പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി​യി​രു​ന്നു.​ എ​ന്നാ​ൽ അ​ഞ്ചും ആ​റും റൗ​ണ്ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ഴും സു​ജി​ത്തി​ന്‍റെ ലീ​ഡ് നി​ല 975, 715 എ​ന്നി​ങ്ങ​നെ തു​ട​ർ​ന്നു.​ ഏ​ഴാം റൗ​ണ്ടും എ​ട്ടാം റൗ​ണ്ടും പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ സു​ജി​ത്തി​ന്‍റെ വോ​ട്ടു നി​ല​യി​ൽ വ​ർ​ധന​വു​ണ്ടാ​യി. ഏ​ഴാം റൗ​ണ്ടി​ൽ 1433, എ​ട്ടി​ൽ 1953 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു.​ പ​ത്തി​ൽ 2112, പ​തി​നൊ​ന്നി​ൽ 991 എ​ന്നി​ങ്ങ​നെ​മാ​റി മ​റി​ഞ്ഞു .
അ​വ​സാ​ന നി​മി​ഷ​ത്തി​ൽ യു ​ഡി എ​ഫി​ന് പ്ര​തീ​ക്ഷ ന​ൽ​കി​കൊ​ണ്ട് സു​ജി​ത്ത് വി​ജ​യ​ന്‍റെ ഭൂ​രി​പ​ക്ഷം ഇ​രു​ന്നൂ​റി​ൽ താ​ഴെ​യെ​ത്തി. അ​പ്പോ​ഴേ​ക്കും സു​ജി​ത് വി​ജ​യ​ൻ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തി​യി​രു​ന്നു.​ എ​ൽ ഡി ​എ​ഫി​ന്‍റെ ലീ​ഡ് കു​റ​ഞ്ഞ​തോ​ടെ ഇ​ട​ത് പ്ര​വ​ർ​ത്ത​ക​ർ നി​രാ​ശ​രാ​യി.​ യുഡിഎ​ഫ് വീ​ണ്ടും വി​ജ​യ​പ്ര​തീ​ക്ഷ വ​ച്ച് പു​ല​ർ​ത്തി.​ ച​വ​റ ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.
എ​ന്നാ​ൽ ശ​ക്തികു​ള​ങ്ങ​ര​യും പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും എ​ണ്ണി ക​ഴി​ഞ്ഞ​പ്പോ​ൾ ച​വ​റ​യു​ടെ വി​ജ​യം സു​ജി​ത് വി​ജ​യ​ൻ പി​ള്ള ഉ​റ​പ്പി​ച്ചു.​ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ 481 ൽ ​നി​ന്ന് 1437 ആ​യി ഉ​യ​രു​ക​യു​മാ​യി​രു​ന്നു.​ ഇ​തി​നി​ട​യി​ൽ നാ​ലു ബൂ​ത്തു​ക​ളു​ടെ വോ​ട്ടെ​ണ്ണ​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്നു.​ സം​ഭ​വ​മ​റി​ഞ്ഞ നി​രീ​ക്ഷ​ക​ന്‍റേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ൽ അ​വ​സാ​ന റൗ​ണ്ടി​ന് ശേ​ഷം ഈ ​നാ​ലു മെ​ഷി​നു​ക​ളും എ​ണ്ണു​ക​യാ​യി​രു​ന്നു.
ശേ​ഷം അ​വ​സാ​ന ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നൊ​ടു​വി​ൽ സു​ജി​ത് വി​ജ​യ​ൻ പി​ള്ള​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.​ എ​ല്‍​ഡി​എ​ഫി​ന്‍റെ സു​ജി​ത് വി​ജ​യ​ന് 63282 -വോ​ട്ടും യുഡിഎ​ഫി​ലെ ഷി​ബു ബേ​ബി​ജോ​ണി​ന് 62186-വോ​ട്ടും എ​ന്‍ഡിഎ​യു​ടെ വി​വേ​ക് ഗോ​പ​ന് 14211-വോ​ട്ടും ല​ഭി​ച്ച​പ്പോ​ള്‍ സു​ജി​ത് വി​ജ​യ​ന്‍റെ അ​പ​ര​നാ​മ​ധേ​യ​മു​ള്ള സു​ജി​ത് മോ​ന് 901-വോ​ട്ടും, ജോ​ന്‍​സ​ണ്‍ ക​ണ്ട​ച്ചി​റ​ക്ക് 1223 വോ​ട്ടും, വി​ജി ര​തീ​ഷി​ന് 376-വോ​ട്ടും ല​ഭി​ച്ചു. നോ​ട്ട​ക്ക് ല​ഭി​ച്ച​ത് 701-വോ​ട്ടാ​ണ്.