ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ​മാ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Tuesday, April 20, 2021 10:48 PM IST
ച​വ​റ : അ​ർ​ധ​രാ​ത്രി​യി​ൽ ടാ​ങ്ക​ർ ലോ​റി​യു​ടെ ര​ണ്ടു ഡ്രൈ​വ​ർ​മാ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും പാ​മോ​യി​ൽ ക​യ​റ്റി​വ​ന്ന ടാ​ങ്ക​ർ ലോ​റി ത​ട​ഞ്ഞു നി​ർ​ത്തി ലോ​റി​യി​ലെ ര​ണ്ടു ഡ്രൈ​വ​ർ​മാ​രെ​യാ​ണ് മ​ർ​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ട​ര​ക്കാ​യി​രു​ന്നു സം​ഭ​വം. പ​ന്മ​ന ആ​റു​മു​ടി​ക്ക​ട ജം​ഗ്‌​ഷ​നി​ൽ തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും ശാ​സ്‌​താം​കോ​ട്ട​വ​ഴി വ​ന്ന സ്വ​കാ​ര്യ എ​ണ്ണ ക​മ്പ​നി​യു​ടെ ടാ​ങ്ക​ർ ലോ​റി ക​മ്പ​നി​യി​ലേ​ക്കു പോ​കും​വ​ഴി ടൈ​റ്റാ​നി​യം ഭാ​ഗ​ത്ത് നി​ന്നും ആ​ൾ​ട്ടോ കാ​റി​ൽ വ​ന്ന മൂ​വ​ർ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്.
മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പാ സ്വ​ദേ​ശി അ​ഖി​ലേ​ഷ്, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി അ​ജി എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന പ​ന്മ​ന സ്വ​ദേ​ശി ഷാ​ന​വാ​സ് സു​ഹൃ​ത്തു​ക്ക​ളാ​യ അ​നൂ​പ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ലോ​റി​ക്ക് മു​ന്നി​ൽ കാ​ർ വ​ട്ടം നി​ർ​ത്തി ലോ​റി ഡ്രൈ​വ​ർ​മാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ലോ​റി ഡ്രൈ​വ​ർ​മാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഇ​തി​ൽ ഷാ​ന​വാ​സ് ഇ​തേ എ​ണ്ണ ക​മ്പ​നി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​രാ​നാ​യി​രു​ന്നു വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ആ​ക്ര​മ​ത്തി​നി​ട​യി​ൽ അ​ഖി​ലേ​ഷി​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന​ര​പ​വ​ൻ സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്. ആ​ക്ര​മ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.