ച​വ​റ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് നി​യ​മം ക​ര്‍​ശ​ന​മാ​ക്കി
Tuesday, April 20, 2021 10:36 PM IST
ച​വ​റ: ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കോ​വി​ഡ് നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റ് എ​സ്. തു​ള​സീ​ധ​ര​ന്‍​പി​ള്ള അ​റി​യി​ച്ചു.​പ​ക​ലും രാ​ത്രി​യി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടി നി​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​ത്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, നി​യ​മ പാ​ല​ക​ര്‍ എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.​വാ​ക്‌​സി​ന്‍റെ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

രാ​ത്രി​കാ​ല പ​രി​ശോ​ധ​ന
ക​ര്‍​ശ​ന​മാ​ക്കി ച​വ​റ പോ​ലീ​സ്

ച​വ​റ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​താ​യി ച​വ​റ എ​സ്എ​ച്ച്ഒ അ​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു.
കാ​ര​ണ​മി​ല്ലാ​തെ ഒ​ന്‍​പ​തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കും. പ്ര​ദേ​ശ​ത്തെ എ​ല്ലാ ഇ​ട​റോ​ഡു​ക​ളി​ലും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. അ​നാ​വ​ശ്യ​മാ​യി ഇ​ട​റോ​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ട്ടം കൂ​ടി നി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
എ​ല്ലാ പ്ര​ദേ​ശ​ത്തും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യു​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി എ​ല്ലാ​വ​രും പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ച​വ​റ പോ​ലീ​സ് അ​റി​യി​ച്ചു.